New Update
/sathyam/media/media_files/2025/12/20/img59-2025-12-20-18-25-39.png)
കോട്ടയം: നാളെ സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ വിജയിച്ച സ്ഥാനാർഥി മരിച്ചു. കോട്ടയം മീനടം ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് അംഗം പ്രസാദ് നാരായണനാണ് (59) മരിച്ചത്. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
Advertisment
കോൺഗ്രസ് സ്ഥാനാർഥിയായാണ് പ്രസാദ് നാരായണൻ ജയിച്ചത്. ആറ് തവണ കോൺഗ്രസ് ടിക്കറ്റിലും ഒരു തവണ സ്വതന്ത്രനായും വിജിയിച്ചു. 30 വർഷമായി പഞ്ചായത്തംഗമായിരുന്നു.
നാളെയാണ് തെരഞ്ഞെടുക്കപ്പെട്ട അംഗങ്ങൾ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുന്നത്. ​ത്രിതല പഞ്ചായത്തുകളിലും മുനിസിപ്പാലിറ്റിയിലും രാവിലെ 10നും കോർപറേഷനുകളിൽ പകൽ 11.30നുമാണ് ചടങ്ങ്.
മുന്നണികൾക്ക് തുല്യ അംഗങ്ങളുള്ള തദ്ദേശ സ്ഥാപനങ്ങളിൽ അധ്യക്ഷ സ്ഥാനത്തിന് നറുക്കെടുപ്പ് നടക്കും. ത്രിതല പഞ്ചായത്തുകളിൽ 27നും മുനിസിപ്പാലിറ്റികളിലും കോർപറേഷനുകളിലും 26നുമാണ് അധ്യക്ഷന്മാരെ തെരഞ്ഞെടുക്കേണ്ടത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us