/sathyam/media/media_files/drpByYn4h72ampcDbWMy.jpg)
കോട്ടയം: ക്ഷേമ പെന്‍ഷന്‍ ഉള്‍പ്പടെ വര്‍ധിപ്പിച്ചതോടെ തദ്ദേശ തെരഞ്ഞെടുപ്പില്‍ വന്‍ മുന്നേറ്റം എല്‍.ഡി.എഫ് ഉണ്ടാക്കുമെന്നു സംസ്ഥാന സര്‍ക്കാരിന് പ്രതീക്ഷയുണ്ടായിരുന്നു. എന്നാല്‍, വോട്ടില്‍ പിന്നില്‍ പോയി.
കുത്തകയായിരുന്ന തിരുവനന്തപുരം കോര്‍പ്പറേഷന്‍ ഉള്‍പ്പടെ എല്‍.ഡി.എഫിന് നഷ്ടമായിരുന്നു.
മികച്ച ഭരണം കാഴ്ചവെച്ച കൊച്ചി കാര്‍പ്പറേഷനും എല്‍.ഡി.എഫിന് നഷ്ടപ്പെട്ടു. വോട്ടു കണക്കില്‍ ആറു ശതമാനത്തിൽ താഴെ കുറവ് മാത്രമേ എല്‍.ഡി.എഫിന് ഉണ്ടായുള്ളൂ എങ്കിലും ശക്തമായ ഭരണ വിരുദ്ധ ട്രെന്‍ഡ് ഉണ്ടായെന്ന വിലയിരുത്തല്‍ പല എല്‍.ഡി.എഫ് നേതാക്കള്‍ക്കും ഉണ്ട്.
ഇതോടെ തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടി അകറ്റാന്‍ വന്‍ പ്രഖ്യാപനങ്ങള്‍ നടത്തന്‍ സര്‍ക്കാര്‍ തയാറെടുക്കുകയാണെന്ന വിവരങ്ങളും പുറത്തേക്കു വരുന്നുണ്ട്.
ഒക്‌ടോബറില്‍ ക്ഷേമ പെന്‍ഷനും ആശമാരുടെ അലവന്‍സ് ഉള്‍പ്പടെ വര്‍ധിപ്പിച്ചപ്പോള്‍ നിമയസഭാ തെരഞ്ഞെടുപ്പിന് മുന്‍പു വമ്പന്‍ പ്രഖ്യാപനങ്ങള്‍ സര്‍ക്കാര്‍ നടത്തുമെന്നു സൂചനകള്‍ ഉണ്ടായിരുന്നു.
ഇതില്‍ ജനുവരി മൂന്നാം വാരം അവതരിപ്പിക്കാനുള്ള സമ്പൂര്‍ണ ബജറ്റിലേക്കാണ് ഏവരും ഉറ്റുനോക്കുന്നത്. ബജിറ്റില്‍ വന്‍ ജനകീയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് വിവരം.
പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിച്ചു പുതിയ പെന്‍ഷന്‍ പദ്ധതി പ്രഖ്യാപിക്കുന്നത് ബജറ്റിലുണ്ടാവുമെന്നു നേരത്തെ തന്നെ വിവരങ്ങള്‍ ഉണ്ടായിരുന്നു.
ശമ്പളപരിഷ്‌ക്കരണ പ്രഖ്യാപനവും ബജറ്റിനോട് അനുബന്ധിച്ചുണ്ടായേക്കും.
ജനങ്ങളെ സ്വാധീനിക്കാന്‍ കഴിയുന്ന വലിയ ജനപ്രിയ പ്രഖ്യാപനങ്ങള്‍ക്കാണു ബജറ്റില്‍ സാധ്യത. ഇതോടൊപ്പം വന്‍ വികസന പദ്ധതികളും ബജറ്റില്‍ പ്രഖ്യാപിച്ചേക്കും.
ഇതിനായി ബജറ്റ് തയാറാക്കുന്ന ഉദ്യോഗസ്ഥരുമായും സാമ്പത്തിക വിദഗ്ധരുമായും വ്യവസായ പ്രമുഖരുമായും ധനമന്ത്രി കെ.എന്‍.ബാലഗോപാല്‍ ആശയവിനിമയം നടത്തിയെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
അതേസമയം, എന്തൊക്കെ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നതില്‍ സര്‍ക്കാര്‍ അതീവ രഹസ്യ സ്വഭാവവും പുലര്‍ത്തുന്നുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us