നിയുക്ത മീനടം പഞ്ചായത്തംഗം പ്രസാദ് നാരായണന്റെ അപ്രതീക്ഷിത വിയോഗം. മൃതദേഹം ഇന്നു സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്ന പഞ്ചായത്ത് ഓഫീസില്‍ പൊതുദര്‍ശനത്തിനു വെക്കും. ഏഴാം തവണയാണു പ്രസാദ് പഞ്ചായത്തംഗമായി തെരഞ്ഞെടുക്കപ്പെടുന്നത്

കഴിഞ്ഞ 30 വര്‍ഷകാലം പഞ്ചായത്തംഗമായിരുന്ന പ്രസാദ് ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ടത്

New Update
1001497424

കോട്ടയം: മീനടത്ത് പഞ്ചായത്തംഗങ്ങളുടെ സത്യപ്രതിജ്ഞ ആഘോഷങ്ങള്‍ ഇല്ലാതെ.

നിയുക്ത പഞ്ചായത്തംഗവും കോണ്‍ഗ്രസ് നേതാവുമായിരുന്ന പ്രസാദ് നാരായണന്റെ അപ്രതീക്ഷിത വിയോഗമാണ് ആഘോഷങ്ങള്‍ ഒഴിവാക്കാന്‍ കാരണം.

Advertisment

 ഇന്നു സത്യപ്രതിജ്ഞയ്ക്കു തയാറെടുക്കുന്നതിനിടെ ഇന്നലെ ഹൃദയാഘാതം മൂലമാണ് പ്രസാദ് മരണപ്പെടുന്നത്.

കഴിഞ്ഞ 30 വര്‍ഷകാലം പഞ്ചായത്തംഗമായിരുന്ന പ്രസാദ് ഏഴാം തവണയും തെരഞ്ഞെടുക്കപ്പെട്ടത് അദ്ദേഹത്തിന്റെ വ്യക്തി പ്രഭാവവും,ഗ്രാമത്തിന്റെ വികസനത്തോടുള്ള മനോഭാവവുമായിരുന്നു.

2020 ല്‍ കോണ്‍ഗ്രസ് പാര്‍ട്ടി സീറ്റ് നല്‍കാതിരുന്നപ്പോഴും സ്വതന്ത്രനായി മത്സരിച്ചു ജയിച്ച് കോണ്‍ഗ്രസിന് പൂര്‍ണ പിന്തുണ പ്രഖ്യാപിച്ച പൊതു പ്രവര്‍ത്തകനായിരുന്നു.

ദുര്‍ബല വിഭാഗത്തിന്റെ വാക്താവു കൂടിയായിരുന്നു പ്രസാദ് നാരായണന്‍.

 നാട്ടിലെ പൊതു പ്രശ്നങ്ങളില്‍ ശക്തമായ ഇടപെടല്‍ നടത്തി എതിര്‍ക്കുന്നവരും സ്നേഹത്തോടെ ബന്ധങ്ങള്‍ കാത്തുസൂക്ഷിക്കുവാന്‍ കഴിഞ്ഞിട്ടുണ്ട്.

ഇന്ന് ഉച്ചകഴിഞ്ഞ് 2 ന് മന്ദിരം ആശുപത്രിയില്‍ നിന്നും വിലാപയാത്രയായി കൊണ്ടുവരുന്ന മൃതദേഹം നാരകത്തോട്, അടുംബു കാട്, മംത്തിക്ക വല, മീനടം കോണ്‍ഗ്രസ്സ് ഭവന്‍ എന്നിവിടങ്ങളിലെ പൊതുദര്‍ശനത്തിനു ശേഷം ഇന്ന് സത്യപ്രതിജ്ഞ ചെയ്യേണ്ടിയിരുന്ന മീനടം പഞ്ചായത്താഫിസിലും കൊണ്ടുവരും.

 തുടര്‍ന്ന് മൃതദേഹം വൈകിട്ട് ഭവനത്തില്‍ എത്തിക്കും. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11 ന് വീട്ടുവളപ്പില്‍ നടക്കും.

Advertisment