/sathyam/media/media_files/2025/12/21/1001497507-2025-12-21-13-04-17.jpg)
കോട്ടയം: ദേശീയപാത 66- നിര്‍മാണം 2026 മാര്‍ച്ച് മുതല്‍ ഓഗസ്റ്റ് വരെയുള്ള കാലയളവില്‍ വിവിധ ഘട്ടങ്ങളിലായി പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന ഉറച്ച പ്രതീക്ഷയില്‍ കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം.
വടക്കന്‍, മധ്യ കേരളത്തിലെ മിക്ക റീച്ചുകളും മാര്‍ച്ചിനും ജൂണിനും ഇടയില്‍ സജ്ജമാകുമെന്ന പ്രതീക്ഷയാണുള്ളത്.
പാത പൂര്‍ണമായും തുറന്നു കൊടുക്കുന്നതോടെ കാസര്‍കോട് മുതല്‍ തിരുവനന്തപുരം വരെയുള്ള യാത്രാ സമയം ഗണ്യമായി കുറയും.
എന്നാല്‍, കോഴിക്കോട്ടെ ചില ഭാഗങ്ങളും തെക്കന്‍ കേരളത്തിലെ പ്രധാന റീച്ചുകളും പൂര്‍ത്തിയാകാന്‍ ഓഗസ്റ്റ് വരെ സമയമെടുത്തേക്കാമെന്നും സൂചനയുണ്ട്.
നിര്‍മ്മാണത്തിലിരിക്കുന്ന ചില ഭാഗങ്ങളില്‍ ഉണ്ടായ മണ്ണിടിച്ചിലും പാലങ്ങളുടെ ഘടനയിലുണ്ടായ തകരാറുകളുമാണ് പദ്ധതി പ്രധാനമായും വൈകാനുളള കാരണങ്ങള്‍.
കൊല്ലത്ത് മൈലാക്കാട് ഭാഗത്തുണ്ടായ റോഡ് തകര്‍ച്ച ഉള്‍പ്പെടെയുള്ള സംഭവങ്ങള്‍ സുരക്ഷാ പരിശോധനകള്‍ കര്‍ശനമാക്കേണ്ട സാഹചര്യത്തിലേക്ക് അധികൃതരെ എത്തിച്ചു.
വിദഗ്ധ സമിതിയുടെ നേതൃത്തിലാണ് നിലവില്‍ നിര്‍മ്മാണത്തിലെ അപാകതകള്‍ പരിഹരിക്കുന്നത്.
സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കാത്ത കരാറുകാര്‍ക്കെതിരെ പിഴ ഉള്‍പ്പെടെയുള്ള കര്‍ശന നടപടികളാണ് സ്വീകരിക്കുകയെന്നു കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി പാർലമെൻ്റിൽ പറഞ്ഞിരുന്നു.
കേരളത്തിന്റെ ഗതാഗത മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാൻ ദേശീയപാത 66-ന്റെ ആറുവരിപ്പാത വികസനത്തോടെ സാധ്യമാകും.
കേരളത്തിന്റെ മൊബിലിറ്റി, ലോജിസ്റ്റിക്‌സ് തുടങ്ങിയവയില്‍ സുപ്രധാന നാഴികക്കല്ലാകുമെന്ന വിലയിരുത്തുന്ന പദ്ധതിയാണ് ഇത്. 65,000 കോടി രൂപയാണ് പദ്ധതി തുക.
നിലവില്‍ 16 റീച്ചുകളിലായി ഏകദേശം 422.8 കിലോമീറ്റര്‍ ദൂരത്തിലാണ് നിര്‍മ്മാണം പുരോഗമിക്കുന്നത്.
വിവിധ കാരണങ്ങളാല്‍ നിര്‍മ്മാണം വൈകിയ സാഹചര്യത്തിലാണ് കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിന് സമയപരിധി പുതുക്കേണ്ടി വന്നത്.
പല റീച്ചുകളിലും 60 മുതല്‍ 80 ശതമാനം വരെ പണികള്‍ പൂര്‍ത്തിയായിട്ടുണ്ട്.
മലപ്പുറം ജില്ലയിലെ വട്ടപ്പാറയിലെ വിമാനത്താവള മാതൃകയിലുള്ള വളവ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണങ്ങള്‍ ഏറെക്കുറെ പൂര്‍ത്തിയായി.
എന്നാല്‍ തിരുവനന്തപുരം, കൊല്ലം ജില്ലകളിലെ ചില ഭാഗങ്ങളില്‍ നിര്‍മ്മാണ വേഗത വര്‍ധിപ്പിക്കേണ്ട സാഹചര്യമാണ് നിലവിലുളളത്. ഇതിനുള്ള നിർദേശങ്ങളും നൽകിയിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us