/sathyam/media/media_files/2025/12/21/1001497516-2025-12-21-13-10-25.webp)
കോട്ടയം: ജില്ലയിലെ മറ്റു നഗരസഭകളില്‍ അധ്യക്ഷന്‍ ആരെന്നത് സംബന്ധിച്ച് തര്‍ക്കം തുടരുമ്പോഴും ഏറ്റവും വലിയ കീറാമുട്ടിയാകുമെന്ന് കരുതിയ ചങ്ങനാശേരി നഗരസഭയിൽ അധ്യക്ഷന്റെയും ഉപാധ്യക്ഷന്റെയും കാര്യത്തില്‍ ഏകദേശ ധാരണയിലേക്ക് എത്തിയ ആശ്വാസത്തിലാണ് യു.ഡി.എഫ് നേതൃത്വം.
ആര്‍ക്കും കേവല ഭൂരപക്ഷമില്ലാത്ത ചങ്ങനാശേരി നഗരസഭയില്‍ യു.ഡി.എഫ് സ്വതന്ത്രരെ ഒപ്പം കൂട്ടി അധികാരത്തിലേക്ക് എത്തും.
ഡി.സി.സി ഓഫീസില്‍ ചേര്‍ന്ന ചങ്ങനാശേരി നഗരസഭാ കോണ്‍ഗ്രസ് പാര്‍ലമെന്റ് പാര്‍ട്ടി യോഗത്തില്‍ ഇതു സംബന്ധിച്ച അന്തിമ തീരുമാനമെടുത്തു.
വിജയിച്ച ഓരോ നഗരസഭാംഗങ്ങളോടും ഡി.സി.സി പ്രസിഡന്റ് ചങ്ങനാശേരി നഗരസഭാധ്യക്ഷന്‍ ആരാകണമെന്ന കാര്യത്തില്‍ വ്യക്തിപരമായി ഓരോരുത്തരെ വിളിച്ച് അഭിപ്രായം തേടിയാണു തീരുമാനമെടുത്തത്.
11 കോണ്‍ഗ്രസ് അംഗങ്ങളില്‍ എട്ടുപേരും ജോമി അധ്യക്ഷ സ്ഥാനത്തെത്തുന്നതിനോട് യോജിക്കുന്നവരാണ്.
തുടര്‍ച്ചയായി അഞ്ചാം തവണയും വിജയിച്ച കെ.എം.നെജിയ ഉപാധ്യക്ഷയുമായി നഗരസഭയില്‍ യു.ഡി.എഫ് അധികാരത്തിലെത്തും.
കോണ്‍ഗ്രസിന് 11 അംഗങ്ങളും കേരളകോണ്‍ഗ്രസിനു രണ്ടംഗങ്ങളു മാണുള്ളത്.
കോണ്‍ഗ്രസ് വിമതനായി ജയിച്ച കുഞ്ഞുമോന്‍ പുളിമൂട്ടില്‍ കോണ്‍ഗ്രസിനൊപ്പം നില്‍ക്കും.
യു.ഡിഎ.ഫ് പൊതു സ്വതന്ത്ര സന്ധ്യാമനോജും യു.ഡി.എഫിനൊപ്പം നില്‍ക്കും.
യുഡിഎഫ് സ്ഥാനാര്‍ഥികളുടെ വിജയം തടഞ്ഞ സ്വതന്ത്രരുമായി യാതൊരു ചര്‍ച്ചയ്ക്കും ഒരുക്കമല്ലെന്നാണു നേതൃത്വത്തിന്റെ നിലപാട്.
സ്വതന്ത്രരെ ഒപ്പം കൂട്ടി എല്‍.ഡി.എഫും ബി.ജെ .പിയും അധികാരം കൈയ്യടക്കുന്നതിനുള്ള നീക്കമാരംഭിച്ചിട്ടില്ല.
ഇരുകൂട്ടര്‍ക്കും സ്വതന്ത്രരെ കൂട്ടിയാലും ഭരണത്തിനു വേണ്ട ഭൂരിപക്ഷം കിട്ടില്ലെന്നു വ്യക്തമാണ്. അതുകൊണ്ടുതന്നെ വലിയ അട്ടിമറികള്‍ സാധ്യവുമല്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us