പാൽവില കൂട്ടുമോ? പ്രതീക്ഷയോടെ ക്ഷീര കർഷകർ. ഇനിയും കൂട്ടിയില്ലെങ്കിൽ ഉണ്ടാവുക വൻ പ്രതിസന്ധി. തിരുവനന്തപുരം, എറണാകുളം, മലബാർ യൂണിയനുകളുൾ വില കൂട്ടാനുള്ള ശുപാർശയെ പിന്തുണക്കുന്നു

ജൂലൈയില്‍ ചേര്‍ന്ന മില്‍മ യോഗത്തില്‍ വില വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല

New Update
milk price

കോട്ടയം: പാൽവില കൂട്ടുമോ പ്രതീക്ഷയോടെ ക്ഷീര കർഷകർ.

പാൽ വില കൂട്ടുന്നതിൽ തീരുമാനമെടുക്കാൻ മിൽമ ബോർഡ് ഓഫ് ഡയറക്ടേഴ്സ് യോഗം ഇന്നു 11 ന് മിൽമ ആസ്‌ഥാനത്തു ചേരും.

Advertisment

 ലീറ്ററിന് 4 മുതൽ 6 രൂപ വരെ കൂട്ടാനാണ് ശിപാർശ. ജനുവരിയിൽ വില വർധനയുണ്ടാകുമെന്ന് മന്ത്രി ജെ.ചിഞ്ചുറാണി സൂചന നൽകിയിരുന്നു.

 2019 സെപ്റ്റംബറിൽ ലീറ്ററിന് 4 രൂപയും 2022 ഡിസംബറിൽ 6 രൂപയും മിൽമ വില കൂട്ടിയിരുന്നു.

 രണ്ടു മാസം മുമ്പ് വിവിധ മേഖലാ യൂണിയനുകളുടെ നിർദേശം ചർച്ച ചെയ്യാൻ മിൽമ ഭരണസമിതി ചേർന്നപ്പോഴും ഉടനടി കൂട്ടേണ്ടതില്ലെന്ന് മിൽമ ഭരണസമിതി യോഗത്തിൽ തീരുമാനം ഉണ്ടായത്.

 തിരുവനന്തപുരം, എറണാകുളം, മലബാർ യൂനിയനുകളുടേതായിരുന്നു വില കൂട്ടാനുള്ള ശിപാർശ.

ലിറ്ററിന് 60 രൂപയാക്കണമെന്നായിരുന്നു അവരുടെ നിർദേശം.

എന്നാൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് ഉള്ള തെരഞ്ഞെടുപ്പ് വരാനിരിക്കുന്ന ഘട്ടത്തിൽ വില വർധന സർക്കാർ അംഗീകരിച്ചിരുന്നില്ല.

കഴിഞ്ഞ കുറച്ച് മാസങ്ങളായി വില വർധിപ്പിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. 

ലിറ്ററിനു നാലു മുതല്‍ അഞ്ചു രൂപയുടെ വരെ വര്‍ധനയാണ് മില്‍മ തീരുമാനിച്ചിരിക്കുന്നതെന്നാണു സൂചന.

 നിലവില്‍ ഒരു ഒരു ലിറ്റര്‍ പാലിനു കര്‍ഷകര്‍ക്കു ലഭിക്കുന്നതു പരമാവധി 45 മുതല്‍ 49 രൂപ വരെയാണ്.

ടോണ്‍ഡ് മില്‍ക്കിന്റെ വില ലിറ്ററിനു 52 രൂപയാണ്. വര്‍ധിച്ച ഉത്പാദന ചെലവിന് ആനുപാതികമായി വില വര്‍ധിപ്പിക്കണമെന്ന കര്‍ഷകരുടെ ആവശ്യത്തിനു വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

 2022 ഡിസംബറിലാണ് ഇതിനു മുമ്പ് മില്‍മ പാലിനു വില കൂട്ടിയത്. അന്നു ലിറ്ററിനു ആറു രൂപയാണ് വര്‍ധിപ്പിച്ചത്.

നിലവിലെ സാഹചര്യത്തില്‍ 10 രൂപയുടെയെങ്കിലും വര്‍ധനയുണ്ടായാലേ ക്ഷീര കര്‍ഷകര്‍ക്കു പിടിച്ചു നില്‍ക്കാന്‍ കഴിയൂവെന്ന് കര്‍ഷകപ്രതിനിധികള്‍ പറയുന്നു.

പുറംവിപണിയില്‍ പാല്‍ വില 65 രൂപ വരെയായിരിക്കേയാണ് ഇപ്പോള്‍ മില്‍മ കര്‍ഷകര്‍ക്ക് 50 രൂപ പോലും നല്‍കാത്തത്.

പശുക്കളുടെ വില, വളര്‍ത്തു ചെലവിലെ വര്‍ധന, കാലീത്തീറ്റയുടെയും മരുന്നിന്റെയും വലിയ വില, തുടങ്ങിയ കാരണങ്ങളാല്‍ ക്ഷീരമേഖലയില്‍ നിന്നു പിന്‍വാങ്ങുന്ന ചെറുകിട കര്‍ഷകരുടെ എണ്ണം വര്‍ധിക്കുകയാണ്.

ഈ സാഹചര്യത്തില്‍ 15നു ചേരുന്ന യോഗത്തിലാണു കര്‍ഷകരുടെ പ്രതീക്ഷകള്‍ മുഴുവനും.

ജൂലൈയില്‍ ചേര്‍ന്ന മില്‍മ യോഗത്തില്‍ വില വര്‍ധിപ്പിക്കുമെന്നു പ്രതീക്ഷിച്ചിരുന്നുവെങ്കിലും നടപ്പിലായില്ല.

 വില 60 രൂപയാക്കണമെന്നു മില്‍മയുടെ തിരുവനന്തപുരം, എറണാകുളം, മലബാര്‍ യൂണിയനുകള്‍ ശിപാര്‍ശ ചെയ്തിരുന്നു.

എന്നാല്‍, വില വര്‍ധന വേണ്ടെന്നു ബോര്‍ഡ് യോഗം തീരുമാനിക്കുകയായിരുന്നു.

അന്നു ചേര്‍ന്ന യോഗത്തില്‍ വില വര്‍ധന പഠിക്കാന്‍ വിദഗ്ധ സമിതിയെ നിയോഗിക്കാനുള്ള തീരുമാനം പോലും തദ്ദേശ തെരഞ്ഞെടുപ്പ് വരെ വില വര്‍ധന നീട്ടിക്കൊണ്ടു പോകുകയെന്ന ലക്ഷ്യത്തോടെയായിരുന്നുവെന്നു കര്‍ഷകര്‍ ആരോപിക്കുന്നു.

 മൃഗസംരക്ഷണ വകുപ്പിന്റെ നിയന്ത്രണത്തിലുള്ള പശു വളര്‍ത്തല്‍ കേന്ദ്രങ്ങളില്‍ പാല്‍ വില്‍പ്പന വില മാസങ്ങള്‍ക്കു മുമ്പേ 60 രൂപയാക്കിയിരുന്നു. മില്‍മയുടെ നിയന്ത്രണത്തിലുള്ള ക്ഷീര സംഘങ്ങളില്‍ നിന്നു നേരിട്ടു പാല്‍ വാങ്ങണമെങ്കിലും 60 രൂപ നല്‍കണം.

 പാല്‍ വില്‍ക്കുന്നവരേക്കാള്‍, വാങ്ങുന്നവരാണു വോട്ടര്‍മാരില്‍ കൂടുതലുമെന്നതാണു വില വര്‍ധന തദ്ദേശ തെരഞ്ഞെടുപ്പ് കഴിയുന്നവരെ നീട്ടിവയ്ക്കാന്‍ സര്‍ക്കാരിനെ പ്രേരിപ്പിച്ചത്.

Advertisment