തന്റെ വെളുത്ത വസ്ത്രങ്ങളിൽ അഴുക്കാകുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാണ് അയാൾ ആ മണ്ണിലിരിക്കുന്നത്. അയാൾക്ക് മാത്രമായിട്ടൊരു പ്ളേറ്റ് അവർ കൊടുത്തതാണ്, വേണ്ടെന്നു പറഞ്ഞു. പകരം ആ വാഴയിലയിൽ നിന്ന് തൊഴിലാളി സ്ത്രീകളോടൊപ്പം പങ്കിട്ട് കഴിക്കാനാണദ്ദേഹം ഇഷ്ടപ്പെട്ടത്. ഇതുപോലുള്ള മണ്ണിനോട് ചേർന്ന് നിൽക്കുന്ന പച്ച മനുഷ്യരുള്ളിടത്തോളം കാലം കോൺഗ്രസ് എന്ന മഹാപ്രസ്ഥാനം ഇവിടെ തന്നെയുണ്ടാകും. കെ.സി വേണുഗോപാലിനെ പ്രശംസിച്ച് വൈറൽ പോസ്റ്റ്

അവരോടൊപ്പം ഒരു സാധാരണക്കാരനായി മാറിയ കെ.സി വേണുഗോപൽ എം.പിയെ പ്രശംസിച്ച് സംഗീത് ശേഖർ എന്ന വ്യക്തി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

New Update
1001502586

കോട്ടയം: ആലപ്പുഴ പുറക്കാട് പഞ്ചായത്തിലൂടെ സഞ്ചരിക്കുമ്പോൾ തോട്ടപ്പള്ളി പടിഞ്ഞാറ് ചാലയിൽ തോപ്പിൽ ഭാഗത്ത് കൃഷിയിടത്തിൽ ജോലിയിൽ വ്യാപൃതരായിരുന്ന തൊഴിലുറപ്പ് തൊഴിലാളികളായ സഹോദരിമാരെ കണ്ട് അവിടെ ഇറങ്ങിയ കെ.സി വേണുഗോപാൽ എം.പി. അവരോടൊപ്പം ഭക്ഷണം കഴിക്കുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്തിരുന്നു.

Advertisment

 പാർലമെന്റിൽ മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയുടെ ആത്മാവിനെ തന്നെ നഷ്‌ടപ്പെടുത്തുന്ന നിയമഭേദഗതികൾക്കെതിരെ പ്രതിപക്ഷം ശക്തമായ പോരാട്ടം നടത്തിയതിനു പിന്നാലെ നാട്ടിലെത്തിയപ്പോൾ ആദ്യം കണ്ട തൊഴിലാളികളോട് തന്നെ സംസാരിക്കാമെന്നു കരുതിയാണ് എംപി അവിടെയിറങ്ങിയത്.

https://www.facebook.com/share/p/18DFtGCxrD/

അവരോടൊപ്പം ഒരു സാധാരണക്കാരനായി മാറിയ

കെ.സി വേണുഗോപൽ എം.പിയെ പ്രശംസിച്ച് സംഗീത് ശേഖർ എന്ന വ്യക്തി പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റ് സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാണ്.

തന്റെ വെളുത്ത വസ്ത്രങ്ങളിൽ അഴുക്കാകുമെന്ന് അറിഞ്ഞു കൊണ്ടു തന്നെയാണ് അയാൾ ആ മണ്ണിലിരിക്കുന്നത്. അയാൾക്ക് മാത്രമായിട്ടൊരു പ്ളേറ്റ് അവർ കൊണ്ട് വന്നതാണ് ,വേണ്ടെന്നു പറഞ്ഞു.

 വേണമെങ്കിൽ ആ വാഴയിലയിൽ അയാൾക്ക് ഒറ്റക്ക് ഭക്ഷണം കഴിക്കാമായിരുന്നു,പകരം അവിടെയുള്ള തൊഴിലാളി സ്ത്രീകളോടൊപ്പം ഒരേ വാഴയിലയിൽ നിന്നും പങ്കിട്ട് കഴിക്കാനാണദ്ദേഹം ഇഷ്ടപ്പെടുന്നത്. ഗ്രിൽ ചിക്കനോ മട്ടൺ ബിരിയാണിയോ അല്ല കപ്പയും ചമ്മന്തിയുമാണ്.

സുനാമി വന്നാലും കസേരയിൽ നിന്നെഴുന്നേൽക്കാത്ത പിണറായി വിജയനും K. S. F. E യുടെ ഫുൾ ഫോം ചോദിച്ചാലും കെന്റക്കി ഫ്രൈഡ് ചിക്കൻ എന്ന് പറയുന്ന അണികൾക്കും കണ്ടു പഠിക്കാവുന്നതാണ് ,ലാളിത്യമെന്താണെന്ന് ,സഹജീവികളോടുള്ള കരുണയെന്താണെന്ന്. 

നിഷ്കളങ്കനായ ഒരു കുട്ടിയെ പോലെ എനിക്ക് കപ്പ തരൂ എന്ന് പറയുന്ന ആ മനുഷ്യനെ നമ്മളറിയും. ഒറ്റപ്പേര് ,കെ.സി 🩵🩵🩵

അയാളെ പോലുള്ള മണ്ണിനോട് ചേർന്ന് നിൽക്കുന്ന പച്ച മനുഷ്യരുള്ളിടത്തോളം കാലം കോൺഗ്രസ്സ് എന്ന മഹാപ്രസ്ഥാനം ഇവിടെ തന്നെയുണ്ടാകുമെന്നും സംഗീത് ഫേസ്ബുക്കിൽ കുറിക്കുന്നു

Advertisment