/sathyam/media/media_files/2025/12/23/1001502840-2025-12-23-13-36-28.jpg)
കോട്ടയം : പാലാ നഗരസഭയിൽ അപ്രതീക്ഷിത ട്വിസ്റ്റ് ഉണ്ടാകുമോ?
പാലാ നഗരസഭ ഭരണം പിടിക്കാൻ മൂന്ന് കൗൺസിലർമാറുള്ള പുളിക്കകണ്ടം കുടുംബവുമായി എൽഡിഎഫ് നേതാക്കൾ ചർച്ച നടത്തി.
മന്ത്രി വി.എൻ വാസവൻ, സിപിഎം ജില്ലാ സെക്രട്ടറി ടി.ആർ രഘുനാഥ്, പാലായിലെ സി.പി.എം നേതാക്കൾ എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തെ നേരിട്ടെത്തി കണ്ടത്.
സ്വതന്ത്രർ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങൾ പരിഗണിക്കാമെന്ന് എൽഡിഎഫ് നേതാക്കൾ ഉറപ്പ് നൽകിയതായാണ് വിവരം.
ബിനു പുളിക്കകണ്ടം, ബിജു പുളിക്കകണ്ടം, ദിയ ബിനു പുളിക്കകണ്ടം എന്നിവരാണ് പുളിക്കകണ്ടം കുടുംബത്തിൽ നിന്നും സ്വതന്ത്രരായി വിജയിച്ച കൗൺസിലർമാർ.
യുഡിഎഫ് ഇവരെ പിന്തുണച്ച് മൂന്നു വാർഡുകളിലും സ്ഥാനാർഥികളെ നിർത്തിയിരുന്നില്ല.
ആകെയുള്ള 26 സീറ്റിൽ 12 സീറ്റിലും എൽ.ഡി.എഫ് ആണ് വിജയിച്ചത്. പത്ത് സീറ്റിൽ യു.ഡി.എഫും വിജയിച്ചു.
നാലിടത്താണ് സ്വതന്ത്രര്‍ വിജയിച്ചത്. ഒരാൾ കോൺഗ്രസ് വിമതയാണ്.
അതേസമയം, ഫലം വന്ന ശേഷം എൽ.ഡി.എഫോ യുഡിഎഫോ ആരെ പിന്തുണക്കും എന്നതിൽ ഇതുവരെയും പുളിക്കകണ്ടം കുടുംബം അന്തിമ തീരുമാനം എടുത്തിട്ടില്ല.
മൂന്നു വാർഡുകളിലെയും പ്രവർത്തകരെ വിളിച്ചു ചേർത്ത് ഇവർ ജനസഭ കൂടി ദിയ ബിനുവിനെ അധ്യക്ഷ സ്ഥാനത്തേക്ക് പിന്തുണക്കുന്നവർക്ക് ഒപ്പം നിൽക്കാൻ തീരുമാനം എടുത്തിരുന്നു.
എൽ.ഡി.എഫ് നേതാക്കൾ ചർച്ച നടത്തിയതിനു പിന്നാലെ പുളിങ്കണ്ടം കുടുംബം ഇന്ന് യുഡിഎഫ് നേതാക്കളുമായും ചർച്ച നടത്തും.
എൽഡിഎഫിനും യുഡിഎഫിനും കേവല ഭൂരിപക്ഷമില്ലാത്ത പാല നഗരസഭയിൽ സ്വതന്ത്രരായി ജയിച്ച പുളിക്കകണ്ടം കുടുംബത്തിലെ മൂന്ന് കൗൺസിലർമാരുടെ തീരുമാനം ഭരണത്തിൽ ഏറെ നിര്‍ണായകമാണ്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us