/sathyam/media/media_files/2025/12/24/1001505330-2025-12-24-11-23-00.jpg)
കോട്ടയം: മണ്ഡല മഹോത്സവത്തയിന്റെ ഭാഗമായി എരുമേലിയില്‍ വന്‍ ഭക്തജന തിരക്ക്. ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ള തീര്‍ഥാകടര്‍ വലിയ തോതില്‍ എരുമേലിയിലേക്ക് എത്തുന്നുണ്ട്.
അതേസമയം, തിരക്ക് വര്‍ധിച്ചതോടെ അപകടങ്ങളും വര്‍ധിച്ചു.
പാലാ - തൊടുപുഴ റൂട്ടില്‍ ശബരിമല തീര്‍ത്ഥാടകര്‍ സഞ്ചരിച്ച കാറും ടിപ്പറും കൂട്ടിയിടിച്ചു അഞ്ചു പേര്‍ക്കു പരുക്കേറ്റു.
ഇന്നു രാവിലെ 6.15 ഓടെ ഐങ്കൊമ്പിന് സമീപമായിരുന്നു അപകടം.
പരുക്കേറ്റ കര്‍ണാടക സ്വദേശികളായ 7 വയസ്സുകാരി ഉള്‍പ്പെടെ 5 പേരെ ചേര്‍പ്പുങ്കല്‍ മാര്‍ സ്ലീവാ മെഡിസിറ്റിയില്‍ പ്രവേശിപ്പിച്ചു.
സുനില്‍ കുമാര്‍ ( 33 ) യല്ലീഷ (28 ) വെങ്കിടേഷ് ( 40 ) നാരായണ സ്വാമി ( 55 ) ഹര്‍ഷിത ( 7 ) എന്നിവര്‍ക്കാണ് പരുക്കേറ്റത് .
ശബരിമല മണ്ഡലകാലം ആരംഭിച്ചതോടെ എരുമേലി-കാഞ്ഞിരപ്പള്ളി റോഡിലും ഇതരസംസ്ഥാന തീര്‍ത്ഥാടക വാഹനങ്ങളുടെ അമിതവേഗത നിമിത്തം അപകടങ്ങള്‍ തുടര്‍ച്ചയാകുന്നുണ്ട്.
ഇന്നലെ വൈകിട്ട് എരുമേലി-കാഞ്ഞിരപ്പള്ളി റോഡില്‍ വീണ്ടും അപകടം ഉണ്ടായിരുന്നു. ബസും ഗുഡ്‌സ് ഓട്ടോറിക്ഷയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.
എരുമേലി ഭാഗത്തുനിന്നും കാഞ്ഞിരപ്പള്ളിയിലേക്ക് വരികയായിരുന്ന സ്വകാര്യ ബസ്സും ഗുഡ്‌സ് ഓട്ടോറിക്ഷയും ഒരേ ദിശയിലാണ് സഞ്ചരിച്ചിരുന്നത്.
വളവില്‍ വെച്ച് ഓട്ടോറിക്ഷയെ മറികടക്കാന്‍ ശ്രമിച്ച ബസ്, എതിര്‍ദിശയില്‍ നിന്ന് വാഹനങ്ങള്‍ വരുന്നത് കണ്ട് പെട്ടെന്ന് ഇടത്തോട്ട് വെട്ടിക്കുകയായിരുന്നു.
ഇതോടെ ഓട്ടോറിക്ഷ ബസ്സിനും റോഡരികിനും ഇടയില്‍ പെട്ട് ഞെരുങ്ങി അപകടം സംഭവിക്കുകയായിരുന്നു.
അപകടത്തില്‍ പരുക്കേറ്റ ഓട്ടോ ഡ്രൈവറെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോയിലുണ്ടായിരുന്ന രണ്ടാമന്‍ പരിക്കേല്‍ക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു.
വാഹനത്തിനുള്ളില്‍ തലയിടിച്ചാണ് ഡ്രൈവര്‍ക്ക് പരുക്കേറ്റത്.
കഴിഞ്ഞ കുറച്ചുദിവസങ്ങളായി ഈ മേഖലയില്‍ തീര്‍ത്ഥാടക വാഹനങ്ങള്‍ മൂലമുണ്ടാകുന്ന അപകടങ്ങള്‍ പതിവായിരിക്കുകയാണ്.
അന്യസംസ്ഥാനങ്ങളില്‍ നിന്നുള്ള വാഹനങ്ങള്‍ റോഡ് നിയമങ്ങള്‍ പാലിക്കാതെ അമിതവേഗതയില്‍ പായുന്നതാണ് പലപ്പോഴും വലിയ ദുരന്തങ്ങള്‍ക്ക് കാരണമാകുന്നത്.
കഴിഞ്ഞ ദിവസം എരുമേലിയിലും മുണ്ടക്കയത്തുമായി നടന്ന രണ്ട് വ്യത്യസ്ത അപകടങ്ങളില്‍ രണ്ട് യുവാക്കള്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിരുന്നു.
ഇതിന് തൊട്ടുമുന്‍പുള്ള ദിവസങ്ങളില്‍ കരിങ്കല്ല് മൂഴിയില്‍ നടന്ന അപകടത്തിലും ഒരു യുവാവ് മരണപ്പെട്ടിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us