/sathyam/media/media_files/GmuMNUkuDQltdWaKB9UJ.jpg)
കോട്ടയം: ക്രിസ്മസ്പുതുവത്സര അവധികാരണം കേരളത്തിലേക്കുള്ള ട്രെയിനുകളില്‍ സൂചികുത്താന്‍ ഇടമില്ല.
ട്രെയിനില്‍ ടിക്കറ്റ് തീര്‍ന്നതോടെ യാത്രക്കാരെ പിഴിഞ്ഞ് ദീര്‍ഘദൂര സ്വകാര്യ ബസുകള്‍.
അവധിക്ക് നാട്ടിലെത്താന്‍ ടിക്കറ്റ് തിരയുന്നവരെയാണ് സ്വകാര്യ ബസുകള്‍ ചൂഷണം ചെയ്യുന്നത്.
സ്വകാര്യ ബസുകളിലും ടിക്കറ്റ് മുഴുവന്‍ വിറ്റുപോയി എന്നാണ് കാണിക്കുന്നത്.
എന്നാല്‍, ബസുകാരെ ബന്ധപ്പെട്ടാല്‍ ബ്ലാക്കില്‍ ടിക്കറ്റ് ലഭിക്കും. ഇരട്ടി നിരക്കു നല്‍കണമെന്നു മാത്രം.
കെഎസ്ആര്‍ടിസി സര്‍വീസുകള്‍ കുറവായതിനാല്‍ സ്വകാര്യ ബസുകള്‍ നിരക്കു കുത്തനെ ഉയര്‍ത്തി.
കെഎസ്ആര്‍ടിസി എസി മള്‍ട്ടി ആക്‌സില്‍ ബസില്‍ 2665 രൂപയാണു നിരക്ക് എന്നിരിക്കെ സ്വകാര്യ ബസുകള്‍ 7000 രൂപ വരെയാണ് ഈടാക്കുന്നത്.
ലഭ്യമായത്ര ബസുകള്‍ ബെംഗളൂരുവിലും ചെന്നൈയിലും എത്തിച്ചു പരമാവധി സര്‍വീസുകള്‍ നടത്താനാണ് അന്തര്‍ സംസ്ഥാന ബസ് ഓപ്പറേറ്റര്‍മാരുടെ ശ്രമം.
ഓണം, ക്രിസ്മസ് സീസണുകളില്‍ ജില്ലയിലേക്ക് ആവശ്യത്തിനു പൊതുഗതാഗത സംവിധാനമില്ലാത്തതു യാത്രികര്‍ക്കു ബുദ്ധിമുട്ടാകുന്നതു പതിവാണ്.
ഇപ്പോള്‍ നാട്ടിലെത്തുന്നവര്‍ അവധി കഴിഞ്ഞു തിരിച്ചു പോകാനും ആവശ്യത്തിനു ട്രെയിനും ബസുമില്ല. ഇതും ബുദ്ധിമുട്ടാകും.
നവംബര്‍ മുതല്‍ ദീര്‍ഘദൂര യാത്രകള്‍ക്കും അന്തര്‍ സംസ്ഥാന യാത്രകള്‍ക്കുംട്രെയിന്‍ ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്.
ഡിസംബര്‍ അവധിയോടടുത്തപ്പോള്‍ തത്ക്കാല്‍ ടിക്കറ്റുകളും ലഭിക്കുന്നില്ല. യാത്രക്കാരുടെ തിരക്ക് മുതലെടുത്ത് തത്ക്കാല്‍ ടിക്കറ്റും റെയില്‍വേ കൊള്ളയടിക്കുന്നു.
തത്ക്കാല്‍ ടിക്കറ്റുകളുടെ എണ്ണം വെട്ടിച്ചുരുക്കി അവ പ്രീമിയത്തിലേക്ക് മാറ്റി നിരക്കുകൂട്ടി ഈടാക്കുന്നു. യാത്രക്കാരുടെ ബുദ്ധിമുട്ട് പരിഹരിക്കാനുള്ള ഇടപെടലുകള്‍ റെയില്‍വേ നടത്തുന്നില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us