ചില്ലടിച്ചു മൂന്നാറും വാഗമണ്ണും.. കാലിയടിച്ചു കുമരകം. സഞ്ചാരികള്‍ കുമരകത്തെ കൈവിട്ടു. കുമരകത്തെ കൊള്ള നിരക്കുകള്‍ കുറയ്ക്കണമെന്നു സഞ്ചാരികള്‍

സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോകടെ ശിക്കാര ബോട്ടുകളും സ്പീഡ് ബോട്ടുകളും ഓട്ടം ഇല്ലാതെ കിടക്കുകയാണ്

New Update
1001505603

കോട്ടയം: തണുപ്പു കൂടിയതോടെ മൂന്നാറിലേക്കും വാഗമണ്ണിലേക്കും സഞ്ചാരികളുടെ ഒഴുക്ക്.

Advertisment

അവധി ദിവസങ്ങളില്‍ റിസോര്‍ട്ടുകളിലും ഹോം സ്‌റ്റേകളിലും ബുക്കിങ് ദിവസങ്ങള്‍ക്കു മുന്‍പേ പൂര്‍ത്തിയായിരുന്നു. 

പൂള്‍ ഉള്ള ഹോംസ്‌റ്റേകള്‍ക്കാണ് ഡിമാന്‍ഡ് കൂടുതല്‍.

തണുപ്പാണെങ്കിലും പൂളില്‍ ഇറങ്ങാന്‍ താല്‍പര്യപ്പെടുന്നവര്‍ ഏറെയാണ്.

ബുക്കിങിന് ഈടാക്കുന്നത് വന്‍ തുകയുമാണ്.

ഗതാഗത കുരുക്കാണ് ടൂറിസം കേന്ദ്രങ്ങള്‍ നേരിടുന്ന വെല്ലുവിളി. വന്‍ ഗതാഗത കുരുക്കു കാരണം സഞ്ചാരികള്‍ മണിക്കൂറുകള്‍ ബ്ലോക്കില്‍ കിടക്കേണ്ടിവരുന്നുണ്ട്.

അതേസമയം, കായല്‍ വിനോദ സഞ്ചാരത്തിനു തിരിച്ചടിയായി വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ വന്‍ കുറവുണ്ടായി.

ഉത്തരേന്ത്യന്‍ സഞ്ചാരികളുടെ വരവ് ഗണ്യമായി കുറഞ്ഞതാണു മേഖലയെ നിര്‍ജീവമാക്കിയത്.

സാധാരണ നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ക്ക് ഒപ്പം വിദേശ വിനോദസഞ്ചാരികള്‍ കൂടി എത്തുന്നതോടെ കുമരകത്തെ റിസോര്‍ട്ടുകളും ഹൗസ് ബോട്ടുകളും  നിറയുന്ന അവസ്ഥയാണ് ഉണ്ടായിരുന്നത്.

എന്നാല്‍, ഇത്തവണ സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വന്നതോടെ  ക്രിസ്മസ് മുതല്‍ ന്യൂ ഇയര്‍ വരെയുള്ള ഏറ്റവും തിരക്കേറിയ ദിവസങ്ങളില്‍ പോലും പല റിസോര്‍ട്ടുകളിലും റൂമുകള്‍ ഒഴിഞ്ഞു കിടക്കുകയാണ് ചില ദിവസങ്ങള്‍ ഒഴിച്ചാല്‍ ഹൗസ് ബോട്ട് മേഖലയിലും സര്‍വീസുകള്‍ കുറവാണ്.

സഞ്ചാരികളുടെ എണ്ണം കുറഞ്ഞതോകടെ ശിക്കാര ബോട്ടുകളും സ്പീഡ് ബോട്ടുകളും ഓട്ടം ഇല്ലാതെ കിടക്കുകയാണ്.

ആഭ്യന്തര വിമാന സര്‍വീസുകള്‍ക്ക് ഉയര്‍ന്ന നിരക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നതിനാല്‍ ഉത്തരേന്ത്യന്‍ സഞ്ചാരികള്‍ കേരളത്തിലേക്കുള്ള യാത്രകള്‍ വെട്ടിച്ചുരുക്കുന്നതാണു സഞ്ചാരികളുടെ എണ്ണത്തില്‍ കുറവ് വരാന്‍ കാരണമെന്നു ടൂറിസം മേഖലയിലുള്ളവര്‍ പറയുന്നു.

അതേസമയം, കുമരകത്ത് കൊള്ള നിരക്കാണ് സഞ്ചാരികളെ പിന്തിരിപ്പുക്കുന്ന ഘടകങ്ങളില്‍ ഒന്ന്.

 ഭക്ഷണത്തിന് പോലും കൊള്ള നിരക്കാണ് ഈടാക്കുന്നത്. ഹൗസ് ബോട്ടിനും ഹോട്ടലുകള്‍ക്കുമെല്ലാം ഉയര്‍ന്ന നിരക്ക് നല്‍കണം.

 ഇതെല്ലാം സഞ്ചാരികളെ കുമരകത്തു നിന്നും അകറ്റുന്നു.

Advertisment