/sathyam/media/media_files/2025/12/24/img97-2025-12-24-13-58-59.png)
കോട്ടയം: ഈരാറ്റുപേട്ടക്കു പിന്നാലെ കാഞ്ഞിരപ്പള്ളിയിലും യു.ഡി.എഫില്‍ പൊട്ടിത്തെറി. ഉപാധ്യക്ഷ സ്ഥാനത്തെ ചൊല്ലിയുള്ള കേരളാ കോണ്‍ഗ്രസ് ജോസഫ് ഗ്രൂപ്പ് അവകാശ വാദങ്ങള്‍ ഉയര്‍ത്തുന്നതാണ് പ്രതിസന്ധിക്കു കാരണം.
ജോസഫ് ഗ്രൂപ്പിന് ഉപാധ്യക്ഷ സ്ഥാനം നല്‍കില്ലെന്ന നിലപാടിലാണ് പ്രാദേശിക കോണ്‍ഗ്രസ് നേതൃത്വം. കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തിന്റെ കൂടി പിന്തുണയോടെ യു.ഡി.എഫ് ഭരിക്കുമ്പോള്‍ മുന്നണി മര്യാദ പാലിക്കാതെ കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനത്തിനൊപ്പം വൈസ് പ്രസിഡന്റ് സ്ഥാനവും ഏറ്റുടുക്കുന്നത് മുന്നണി മര്യാദയല്ലന്നാണ് ജോസഫ് ഗ്രൂപ്പിന്റെ വാദം.
ഇത് സംബന്ധിച്ച് രേഖാ മൂലം ജില്ലാ യു.ഡി.എഫ് നേതൃത്വത്തിന് പരാതി നല്‍കുവാന്‍ ഒരുങ്ങുകയാണ് കേരളാ കോണ്‍ ഗ്രസ് വിഭാഗം. എന്നാല്‍, ജോസഫ് ഗ്രൂപ്പിന്റെ പിടിവാശിക്കു വഴങ്ങേണ്ടെന്നു പ്രദേശിക നേതാക്കള്‍ നേതൃത്വത്തോട് ആവശ്യപ്പെടും.
കോൺഗ്രസിനോട് സീറ്റും സ്ഥാനാർത്ഥിയെ പോലും ചോദിച്ച് വാങ്ങി ഒടുവിൽ കോൺ​ഗ്രസിന്റെ ലേബലിൽ വിജയിച്ചിട്ട് ആനാവശ്യ അവകാശവാദങ്ങളാണ് കേരള കോൺ​ഗ്രസ് ഉന്നയിക്കുന്നതെന്നാണ് കോൺ​ഗ്രസിന്റെ പരാതി. ജോസഫ് ​ഗ്രൂപ്പിനു നാമമാത്രമായ പ്രവർത്തക പ്രാധിനിധ്യം ഇല്ലാത്ത മേഖലയാണ് കാഞ്ഞിരപ്പള്ളി.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us