കോട്ടയത്ത് വൻ മയക്കുമരുന്ന് വേട്ട. 99 ഗ്രാം എംഡിഎംഎയുമായി മൂന്നു പേർ പിടിയിൽ

ബംഗ്ലൂരുവിൽ നിന്നാണാണ് പ്രതികൾ ലഹരി എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എംഡിഎംഎ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു

New Update
12112

കോട്ടയം: കോട്ടയം ഈരാറ്റുപേട്ടക്ക് സമീപം പനച്ചിപ്പാറയിൽ വൻ മയക്കുമരുന്ന് വേട്ട. എംഡിഎംഎയുമായി മൂന്നു യുവാക്കളാണ് പിടിയിലായത്. ഇവരിൽ നിന്നും 99 ഗ്രാം എംഡിഎംഎ പിടികൂടി. 

Advertisment

പനച്ചികപ്പാറ സ്വദേശി തെക്കേടത്ത് വിമൽ രാജ്, നടയ്ക്കൽ മണിമലകുന്നേൽ ജീമോൻ, തീക്കോയി മാവടി മണ്ണാറാത്ത് എബിൻ റെജി എന്നിവരാണ് പിടിയിലായത്. ജില്ലാ ഡാൻസാഫ് ടീമാമാണ് ഇവരെ അറസ്റ്റ് ചെയ്തത്.


ബംഗ്ലൂരുവിൽ നിന്നാണാണ് പ്രതികൾ ലഹരി എത്തിച്ചതെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു. എംഡിഎംഎ അടിവസ്ത്രത്തിൽ ഒളിപ്പിച്ച നിലയിലായിരുന്നു.


പോലീസ് നിരീക്ഷണത്തിലായിരുന്ന ഇവരെ ഇന്ന് രാവിലെ എട്ടരയോടെയാണ് പിടികൂടുന്നത്. ബംഗളൂരുവിൽ നിന്ന് കോട്ടയത്തേക്ക് എംഡിഎംഎ കടത്തുകയായിരുന്ന ഇവരെ പനച്ചിപ്പാറയിൽ വെച്ച് ഡാൻസാഫ് സംഘം പിടിക്കൂടുകയായിരുന്നു. 

Advertisment