കോട്ടയം നഗരസഭയിൽ അധ്യക്ഷസ്ഥാനം പങ്കിടും. ആദ്യ രണ്ടര വർഷം എം.പി സന്തോഷ് കുമാർ അധ്യക്ഷനാകും. ഒന്നര വർഷം ടി.സി റോയിയും, അവസാനത്തെ ഒരു വർഷം അഡ്വ.ടോം കോര അഞ്ചേരിയും നഗരസഭാ അധ്യക്ഷന്മാരാകും

കോൺഗ്രസിനുള്ളിലെ ധാരണ പ്രകാരം രണ്ടര വർഷമാണ് എം.പി സന്തോഷ് കുമാറിൻ്റെ കാലവധി

New Update
img(117)

കോട്ടയം:   ഭരണം നില നിർത്തിയ കോട്ടയം നഗരസഭയിൽ കോട്ടയം നഗരസഭയിൽ അധ്യക്ഷസ്ഥാനം പങ്കിടും. 
കോൺഗ്രസ് മുതിർന്ന അംഗവും തുടർച്ചയായി ആറാം തവണയും കൗൺസിലറായി തിരഞ്ഞെടുക്കപ്പെട്ട  എം.പി സന്തോഷ് കുമാർ ആദ്യ ടേമിൽ ചെയർമാനാകും.

Advertisment

കോൺഗ്രസിനുള്ളിലെ ധാരണ പ്രകാരം രണ്ടര വർഷമാണ് എം.പി സന്തോഷ് കുമാറിൻ്റെ കാലവധി. ഇതിനു ശേഷമുള്ള ഒന്നര വർഷം ടി.സി റോയിയും, അവസാനത്തെ ഒരു വർഷം അഡ്വ.ടോം കോര അഞ്ചേരിയും നഗരസഭ അധ്യക്ഷന്മാരാകും.

 53 അംഗ കോട്ടയം നഗരസഭയിൽ 32 അംഗങ്ങളുടെ പിൻതുണയോടെയാണ് കോൺഗ്രയും യുഡിഎഫും ഭരണം പിടിച്ചത്.

Advertisment