/sathyam/media/media_files/2025/12/26/untitled-2025-12-26-12-00-03.jpg)
കോട്ടയം: ജില്ലാ പഞ്ചായത്ത് അധ്യക്ഷനായി മുൻ ഡി.സി.സി പ്രസിഡൻ്റ് ജോഷി ഫിലിപ്പിനെ യു.ഡി.എഫ് പ്രഖ്യാപിച്ചു. രണ്ടാം തവണയാണു ജോഷി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്.
2015ൽ ആദ്യമായി ജില്ലാ പഞ്ചായത്തിലേക്കു ജയിച്ചപ്പോഴും ആദ്യ ടേമിൽ പ്രസിഡന്റായിരുന്നു. പഞ്ചായത്ത് മെമ്പറായും പ്രസിഡന്റായും പ്രവർത്തിച്ചിട്ടുള്ള ജോഷി കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ്.
യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി.സി.സി.ജനറൽ സെക്രട്ടറി, ഡി.സി.സി.പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്. കേരള കോൺഗ്രസിനും ഒരു വർഷം അധ്യക്ഷ സ്ഥാനം നൽകാനാണ് യു.ഡി.എഫിൽ ധാരണ.
കേരള കോൺഗ്രസിന്റെ ജോസ്‌മോൻ മുണ്ടക്കൻ അടുത്ത ടേമിൽ അധ്യക്ഷനാകും. എന്നാൽ , കേരള കോൺഗ്രസിന്റെ ടേം എപ്പോഴാണെന്നതിൽ തീരുമാനമായിട്ടില്ല.
2020ലെ തെരഞ്ഞെടുപ്പിൽ ആദ്യമായി കേവല ഭൂരിപക്ഷത്തോടെ എൽ.ഡി.എഫ് വിജയിച്ച ജില്ലാ പഞ്ചായത്ത് ഇത്തവണ വീണ്ടും യുഡിഎഫ് പിടിക്കുകയായിരുന്നു.
23ൽ 17 സീറ്റുകളാണ് യു.ഡി.എഫ് നേടിയത്. എൽ.ഡി.എഫിന് ആറ് സീറ്റ് മാത്രമേ നേടാൻ സാധിച്ചുള്ളു. കഴിഞ്ഞ തവണ ലഭിച്ച ഒരു സീറ്റ് പോലും ഇത്തവണ എൻ.ഡി.എയ്ക്ക് ലഭിച്ചില്ല.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us