/sathyam/media/media_files/2025/12/26/img119-2025-12-26-12-09-16.jpg)
കോട്ടയം: വൈക്കം നഗരസഭയിൽ അധ്യക്ഷ - ഉപാധ്യക്ഷ സ്ഥാനം മൂന്നുപേർക്ക് പേർക്ക് വീതം വെക്കും. ആദ്യ മൂന്നുവർഷം അബ്ദുൽസലാം റാവുത്തർ ചെയർമാൻ ആയിരിക്കും.
അടുത്ത ഓരോ വർഷം ഇടവട്ടം ജയകുമാറും പി.ഡി. പ്രസാദും ചെയർമാൻ ആകും. ഇന്നു അധ്യക്ഷനാകും അബ്‌ദുൽസലാം റാവുത്തർ മത്സരിക്കും. വോട്ടെടുപ്പിന് നഗരസഭ കോൺഗ്രസ് അംഗങ്ങൾക്കുള്ള വിപ്പ് ജില്ലാ നേതൃത്വം കൈമാറിയിട്ടുണ്ട്. പതിനാറാം വാർഡ് തുരുത്തിക്കരയിൽ നിന്നാണ് റാവുത്തർ വിജയിച്ചത്.
മൂന്നാം വാർഡായ കാരുവള്ളിയിൽ നിന്ന് വിജയിച്ച ആളാണ് ഇടവട്ടം ജയകുമാർ. ഇരുപത്തിയേഴാം വാർഡായ പോളശ്ശേരിയിൽ നിന്നാണ് പി.ഡി പ്രസാദ് വിജയിച്ചത്.
വൈസ് ചെയർപേഴ്സൺ സ്ഥാനവും മൂന്നുപേർക്കായി വീതം വയ്ക്കും. പന്ത്രണ്ടാം വാർഡിൽ നിന്നും വിജയിച്ച രേണുക രതീഷിന് ആദ്യ രണ്ടുവർഷവും പതിനാലാം വാർഡിൽ നിന്നും വിജയിച്ച വിജി മോൾ, ഇരുപത്തിനാലാം വാർഡിൽ നിന്ന് ജയിച്ച സൗദാമിനി അഭിലാഷ് എന്നിവർക്ക് തുടർന്ന് ഒന്നര വർഷം വീതവും നൽകും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us