/sathyam/media/media_files/2025/12/26/images-2025-12-26-12-17-10.jpg)
കോട്ടയം: ശബരിമല വിമാനത്താവളം ഭൂമിയേറ്റെടുക്കൽ വിജ്ഞാപനം ഹൈക്കോടതി റദ്ദാക്കിയതോടെ അപ്പീലിൽ പ്രതീക്ഷവെച്ച് സംസ്ഥാന സർക്കാർ.
കോടതി വിധിയോടെ നഷ്ടപരിഹാരം നൽകാനുള്ള കണക്കെടുപ്പുകൾ നിർത്തിവെച്ചിരിക്കുകയാണ്. വിധിയിൽ വൈകാതെ അപ്പീൽ പോകാൻ സർക്കാർ തയാറെടുക്കുകയാണ്.
സംസ്ഥാനത്തെ ഏറ്റവും മികച്ച അന്താരാഷ്ട്ര വിമാനത്താവളമാണ് ശബരിമലയിൽ വിഭാവനം ചെയ്യുന്നതെന്നും അതിനുവേണ്ടി കേന്ദ്രനയം പിൻതുടർന്നാണ് 2570 ഏക്കർ ഭൂമി ഏറ്റെടുക്കുന്നതെന്നും സംസ്ഥാനസർക്കാർ കോടതിയെ അറിയിക്കും.
ശബരിമല വിമാനത്താവളത്തിന് ഭൂമിയേറ്റെടുക്കുന്നത് റദ്ദാക്കിയ ഹൈക്കോടതി നടപടിക്കെതിരേയുള്ള അപ്പീലിൽ ഈ വാദമാകും സംസ്ഥാനം പ്രധാനമായും ഉയർത്തുക. ഇതിനായി പദ്ധതിയുടെ രൂപരേഖ സർക്കാർ കോടതിയിൽ സമർപ്പിക്കേണ്ടതായി വരും.
പുതിയതായിവരുന്ന ഏഴ് അന്താരാഷ്ട്ര വിമാനത്താവളങ്ങൾക്കും ടെർമിനൽ, റൺവേ എന്നിവയ്ക്ക് ആവശ്യമുള്ളതിനേക്കാൾ കൂടുതൽ ഭൂമി ഏറ്റെടുത്തിട്ടുണ്ട്.
ഡൽഹിയിലെ നോയിഡയിൽ സ്ഥാപിക്കുന്ന പുതിയ വിമാനത്താവളത്തിന് 7200 ഏക്കറാണ് ഏറ്റെടുത്തത്. ഹൈദരാബാദിൽ 5500 ഏക്കറും ബെംഗളൂരുവിൽ 4000 ഏക്കറും തമിഴ്‌നാട്ടിലെ പരന്തരൂരിൽ 5367 ഏക്കറും ഏറ്റെടുത്തു.
വിമാനത്താവളങ്ങൾ യാത്രക്കാർക്കുവേണ്ട അടിസ്ഥാന സൗകര്യംകൂടി ഉറപ്പാക്കും വിധത്തിലുള്ളതാകണമെന്നാണ് കേന്ദ്രനയത്തിലെ കാഴ്ചപ്പാട്.
2008-ലാണ് കേന്ദ്രനയം അംഗീകരിച്ചത്. ഇതിനുശേഷമാണ് കണ്ണൂർ വിമാനത്താവളത്തിനുള്ള ഭൂമി ഏറ്റെടുക്കൽ തുടങ്ങിയത്.
വലിയവിമാനത്താവളത്തിനുപോലും 1200 ഏക്കർ മതിയാവുമ്പോൾ ശബരിമല വിമാനത്താവളത്തിന് എന്തിനാണ് 2570 ഏക്കർ എന്നാണ് ഹൈക്കോടതി സിംഗിൾ ബെഞ്ച് ചോദിച്ചത്.
അപ്പീലിൽ അനുകൂല വിധി ഉണ്ടാകുമെന്നും സർക്കാർ കരുതുന്നു.
ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്​ ഏ​​റ്റെ​ടു​ക്കാ​നു​ള്ള ന​ട​പ​ടി​ക​ൾ നി​യ​മ​ക്കു​രു​ക്കി​ലാ​യ​തോ​ടെ കൊ​ടു​മ​ൺ പ്ലാ​ന്റേ​ഷ​നി​ൽ വി​മാ​ന​ത്താ​വ​ള​മെ​ന്ന ആ​വ​ശ്യം വീ​ണ്ടും ശ​ക്​​ത​മാ​യിട്ടുണ്ട്.
ചെ​റു​വ​ള്ളി എ​സ്​​റ്റേ​റ്റ്​ ഭൂ​മി ഏ​റ്റെ​ടു​ക്കാ​ ളി​ഞ്ഞി​രി​ക്കു​ക​യാ​ണെ​ന്ന്​ ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള ആ​ക്​​ഷ​ൻ ക​മ്മി​റ്റി ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു.
സ​ർ​ക്കാ​ർ ഇ​നി​യെ​ങ്കി​ലും യാ​ഥാ​ർ​ഥ്യം ഉ​ൾ​ക്കൊ​ണ്ട്​ ശ​ബ​രി​മ​ല വി​മാ​ന​ത്താ​വ​ള​ത്തി​ന്​ കൊ​ടു​മ​ൺ പ്ലാ​ന്റേ​ഷ​ൻ ഭൂ​മി തെ​ര​ഞ്ഞെ​ടു​ക്ക​ണം. 2015 മു​ത​ൽ ശ​ബ​രി​മ​ല തീ​ർ​ഥാ​ട​ക​ർ​ക്കാ​യി ശ​ബ​രി വി​മാ​ന​ത്താ​വ​ളം എ​ന്ന ആ​ശ​യ​വു​മാ​യി സ​ർ​ക്കാ​ർ മു​ന്നോ​ട്ടു​വ​ന്ന​താ​ണ്.
എ​ന്നാ​ൽ അ​ന്നു​മു​ത​ൽ നി​യ​മ​ക്കു​രു​ക്കി​ലാ​യി പ​ദ്ധ​തി നീ​ണ്ടു പോ​കു​ന്ന അ​വ​സ്ഥ​യാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ൽ ഏ​റ്റ​വും അ​നു​യോ​ജ്യ​മാ​യ സ്​ഥ​ലം കി​ട​ക്കു​മ്പോ​ൾ കോ​ടി​ക​ൾ മു​ട​ക്കി ചെ​റു​വ​ള്ളി​യി​ലെ സ്ഥ​ലം ഏ​റ്റെ​ടു​ക്കാ​നു​ള്ള നീ​ക്ക​ത്തി​ൽ ദു​രൂ​ഹ​ത​യു​ണ്ട​ന്ന്​ ആ​ക്​​ഷ​ൻ കൗ​ൺ​സി​ൽ ആ​രോ​പി​ച്ചു.
കൊ​ടു​മ​ൺ പ്ലാ​ന്റേ​ഷ​ൻ ഭൂ​മി എ​ല്ലാം കൊ​ണ്ടും ശ​ബ​രി വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​നു​യോ​ജ്യ​മാ​ണ്. ഹൈ​കോ​ട​തി ഈ ​സ്​ഥ​ലം കൂ​ടി പ​രി​ഗ​ണി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും അ​തിനാ​യി സ​ർ​ക്കാ​ർ ഒ​രു ശ്ര​മ​വും ന​ട​ത്തു​ന്നി​ല്ലെന്നാണ് ആക്ഷേപം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us