ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്. അധ്യക്ഷനാവുന്നത് രണ്ടാം തവണ. ജോഷി ഫിലിപ്പിന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടും ലഭിച്ചു

രണ്ടാം തവണയാണു ജോഷി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്

New Update
Untitled

കോട്ടയം: ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ജോഷി ഫിലിപ്പ് തെരഞ്ഞെടുക്കപ്പെട്ടു.ഇന്നു രാവിലെ നടന്ന തെരഞ്ഞെടുപ്പില്‍ വാകത്താനം ഡിവിഷനില്‍നിന്നുള്ള ജില്ലാ പഞ്ചായത്തംഗമായ ജോഷി ഫിലിപ്പിന് 16 വോട്ടും എതിര്‍ സ്ഥാനാര്‍ഥി ഭരണങ്ങാനം ഡിവിഷന്‍ പ്രതിനിധി പെണ്ണമ്മ ജോസഫിന് ഏഴ് വോട്ടും ലഭിച്ചു. 

Advertisment

വരണാധികാരിയായ  കലക്ടര്‍ ചേതന്‍കുമാര്‍ മീണ മുന്‍പാകെ പുതിയ പ്രസിഡന്റ് സത്യപ്രതിജ്ഞ ചെയ്തു. എ.ഡി.എം എസ്.ശ്രീജിത്തും തെരഞ്ഞെടുപ്പ് നടപടികളില്‍ പങ്കുചേര്‍ന്നു.

രണ്ടാം തവണയാണു ജോഷി പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് എത്തുന്നത്. 2015ല്‍ ആദ്യമായി ജില്ലാ പഞ്ചായത്തിലേക്കു ജയിച്ചപ്പോഴും ആദ്യ ടേമില്‍ പ്രസിഡന്റായിരുന്നു. പഞ്ചായത്ത് മെമ്പറായും പ്രസിഡന്റായും പ്രവര്‍ത്തിച്ചിട്ടുള്ള ജോഷി കെ.പി.സി.സി. ജനറല്‍ സെക്രട്ടറിയാണ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്, ഡി.സി.സി.ജനറല്‍ സെക്രട്ടറി, ഡി.സി.സി.പ്രസിഡന്റ് പദവികളും വഹിച്ചിട്ടുണ്ട്.

കേരള കോണ്‍ഗ്രസിനും ഒരു വര്‍ഷം അധ്യക്ഷ സ്ഥാനം നല്‍കാനാണ് യു.ഡി.എഫില്‍ ധാരണ.കേരള കോണ്‍ഗ്രസിന്റെ ജോസ്‌മോന്‍ മുണ്ടക്കന്‍ അടുത്ത ടേമില്‍ അധ്യക്ഷനാകും.

Advertisment