നിയമസഭ പിടിക്കനുള്ള ആദ്യ ഘട്ടം വിജയകരമാക്കി യു.ഡി.എഫ്. ഭരണം പിടിക്കാനുള്ള നാലുമാസത്തെ കഠിന പ്രവര്‍ത്തനങ്ങള്‍ക്കു ഉടൻ തുടക്കമിടും. യു.ഡി.എഫ് പിന്തുടരുക തദ്ദേശ തെരഞ്ഞെടുപ്പില്‍ വിജയം കണ്ട തന്ത്രം

നിയമസഭാ തെരഞ്ഞെടുപ്പില്‍ പയറ്റാനുള്ള തന്ത്രണങ്ങളുടെ ട്രയല്‍ റണ്ണാണ് യു.ഡി.എഫ് തദ്ദേശ പോരിൽ നടപ്പാക്കിയത്.

New Update
UDF

കോട്ടയം: ത്രിതല പഞ്ചായത്തുകളിലെ അധ്യക്ഷ തെരഞ്ഞെടുപ്പ് കഴിഞ്ഞതോടെ 941-ല്‍ 532 ഗ്രാമപഞ്ചായത്തുകള്‍ യു.ഡി.എഫിനാപ്പം ചേര്‍ന്നു.

Advertisment

ഇടതുമുന്നണിക്ക് 358 പഞ്ചായത്തുകള്‍കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. എന്‍.ഡി.എയ്ക്ക് 30 എണ്ണം. സ്വതന്ത്രരും മറ്റുകക്ഷികളും എട്ട് പഞ്ചായത്തുകളില്‍ അധികാരത്തിലെത്തി. കോര്‍പ്പറേഷനുകളിലും നഗരസഭകളിലും യുഡിഎഫ് വന്‍ മുന്നേറ്റം ഉണ്ടാക്കി.


തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ ഒന്നര ദശകത്തിനു ശേഷം വലിയ തിരിച്ച് വരവ് നടത്താനായി എന്നത് കോണ്‍ഗ്രസ് നയിക്കുന്ന യു.ഡി.എഫിനു വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ നല്‍കുന്ന ആവേശം ചെറുതല്ല. 


നിയമസഭാ തെരഞ്ഞെടുപ്പില്‍ പയറ്റാനുള്ള തന്ത്രണങ്ങളുടെ ട്രയല്‍ റണ്ണാണ് യു.ഡി.എഫ് തദ്ദേശ പോരിൽ നടപ്പാക്കിയത്.

മുന്നണിക്ക് നേതൃത്വം നല്‍കുന്ന കോണ്‍ഗ്രസും യുഡിഎഫിന്റെ മലബാറിലെ അടിത്തറ കാക്കുന്ന മുസ്ലിം ലീഗും പരീക്ഷണത്തില്‍ തൃപ്തരാണ്.

അതുകൊണ്ട് തന്നെ മിഷന്‍ 2026 ലേക്ക് കടക്കുന്ന യു.ഡി.എഫ് പി.ആര്‍ അധിഷ്ഠിത തീരുമാനങ്ങള്‍ക്ക് പിന്നാലെ പോകാതിരിക്കുക എന്ന തീരുമാനത്തിലേക്ക് എത്തിച്ചേർന്നിട്ടുണ്ട്.


കൈയടി കിട്ടുന്ന തീരുമാനങ്ങള്‍ പലപ്പോഴും പ്രായോഗിക രാഷ്ട്രീയത്തില്‍ ഉദ്ദേശിച്ച ഫലം നല്‍കില്ലെന്ന തിരിച്ചറിവ് 10 വര്‍ഷം പ്രതിപക്ഷത്തിരുന്ന യു.ഡി.എഫിനുണ്ട്. 


പ്രയോഗിക തിരുമാനങ്ങള്‍ക്കാവും ഊന്നല്‍ നല്‍കിയാകും നിയമസഭാ പ്രകടന പത്രികയുള്‍പ്പടെ യു.ഡി.എഫ് തയാറാക്കുക.

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം ലോകസഭയില്‍ യു. ഡി എഫിന് നല്‍കിയ മുന്‍തൂക്കത്തെ കുറച്ചിട്ടുണ്ട്. ലോകസഭാ തെരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ 110 സീറ്റുകളില്‍ മുന്‍തൂക്കം ഉണ്ടായിരുന്നുവെങ്കില്‍ ഇപ്പോഴത് 80 ല്‍ താഴെയായി കുറഞ്ഞു.

തദ്ദേശ തെരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനേക്കാള്‍ യുഡിഎഫിന് കോര്‍പ്പറേഷന്‍, മുനിസിപ്പാലിറ്റി, ജില്ലാ പഞ്ചായത്ത് തലത്തില്‍ ലഭിച്ച വോട്ട് എണ്ണം പരിശോധിക്കുമ്പോള്‍ കൂടുതലും ലഭിച്ചത് മലബാര്‍ ജില്ലയില്‍ നിന്നാണ്.


ഇതേ വോട്ടുകണക്കിനെ നിയമസഭാ മണ്ഡലം തിരിച്ചു കണക്കെടുത്താല്‍ യു.ഡി.എഫിന് അനുകൂലമായി നില്‍ക്കുന്ന പല മണ്ഡലങ്ങളിലും നേരിയ വോട്ടിന്റെ മുന്‍തൂക്കം മാത്രമാണുള്ളത്. 


ഇത് സംഘടനാ സംവിധാനവും മറ്റും ഉപയോഗിച്ച് എല്‍ .ഡി.എഫിന് വേണമെങ്കില്‍ തിരിച്ചുവരവ് നടത്താനുള്ള പഴുതകള്‍ യുഡിഎഫ് കാണുന്നുണ്ട്.

ഈ പഴുതുകൾ അടച്ചുള്ള പ്രവര്‍ത്തനമാകും യു.ഡി.എഫ് വരുന്ന നാലുമാസം കൊണ്ട് യു.ഡി.എഫ് നടത്തുക.

കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കര്‍ണ്ണാടകത്തിലും തെലങ്കാനയിലും സര്‍ക്കാരുകള്‍ നടപ്പാക്കുന്നതു പോലെയുള്ള ജനപ്രിയ പദ്ധതികള്‍ മാനിഫെസ്റ്റോയില്‍ ഉള്‍പ്പെടുത്തും.


സ്ത്രീകള്‍, സാമൂഹികവും സാമ്പത്തികവുമായി പിന്നാക്കം നില്‍ക്കുന്നവര്‍, യുവതലമുറ എന്നിവരെ ലക്ഷ്യമിട്ടുള്ള പദ്ധതികളായിരിക്കും മുന്നോട്ട് വെക്കുന്നതില്‍ പ്രധാനം. 


പക്ഷേ, അതിന്റെ സാമ്പത്തികഭാരം സര്‍ക്കാര്‍ ഖജനാവില്‍ സൃഷ്ടിക്കുന്ന ആഘാതം പരമാവധി കുറയ്ക്കുക എന്നതിലൂന്നിയായിരിക്കും അത് നടപ്പാക്കുക.അതിനായി പുതിയ മാതൃകകളെ കുറിച്ചും കോണ്‍ഗ്രസ് ആലോചിക്കുന്നുണ്ട്.

മുന്നണിക്ക് അല്ലെങ്കില്‍ ഘടക കക്ഷികള്‍ക്ക് ക്ഷീണം ഉണ്ടാക്കിയേക്കാവുന്ന രാഷ്ട്രീയ ആത്മഹത്യാപരമായ നിലപാടുകള്‍ സ്വീകരിക്കാതിരിക്കുക എന്നതാണ് രണ്ടാമത്തെ പ്രധാന നിലപാട്.


ഇതോടൊപ്പം ഇടതുപക്ഷത്തോടൊപ്പം നില്‍ക്കുന്ന പാര്‍ട്ടികളെ മാത്രമല്ല, ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്ന വ്യക്തികളെ കൂടെ തങ്ങള്‍ക്ക് അനുകൂലമാക്കി മാറ്റുക എന്നതും യു.ഡി.എഫ് ആലോചിക്കുന്നുണ്ട്. 


ഇടതുപക്ഷ പാര്‍ട്ടികളുടെ സജീവ പ്രവര്‍ത്തകരും ജനപ്രതിധികളും ആയിരുന്നവരും ഇപ്പോള്‍ വിവിധ കാരണങ്ങളാല്‍ ആ പാര്‍ട്ടികളുമായി മാനസികമായി അകലം പാലിച്ച് നില്‍ക്കുന്ന വ്യക്തികളെ കൂടെ നിര്‍ത്തുക എന്നത്.

അവരുടെ സ്ഥാനാര്‍ത്ഥിത്വം ഉള്‍പ്പടെയുള്ള കാര്യങ്ങളും ആവശ്യമെങ്കില്‍ പരിഗണിക്കാമെന്ന ആലോചനയും യു.ഡി.എഫിലുണ്ട്.

Advertisment