/sathyam/media/media_files/2025/12/28/img150-2025-12-28-19-47-27.png)
കോട്ടയം: കുമരകം പഞ്ചായത്തിൽ ബിജെപി പിന്തുണയിൽ യുഡിഎഫ് സ്വതന്ത്രൻ പ്രസിഡന്റായതിനെ ചൊല്ലിയുള്ള രാഷ്ട്രീയ പോര് മുറുകുന്നു. നടന്നത് ബിജെപി- കോൺഗ്രസ് കൂട്ടുകെട്ടാണെന്ന് വി.എൻ.വാസവൻ പറഞ്ഞു.
ബിജെപി പിന്തുണയിൽ പ്രസിഡന്റായ എ.പി.ഗോപി സ്വതന്ത്രനായാണ് മത്സരിച്ചതെന്നായിരുന്നു തിരുവഞ്ചൂർ രാധാകാകൃഷ്ണന്റെ പ്രതികരണം. ഇതിനിടെ വിപ്പ് ലംഘിച്ചെന്ന് പറഞ്ഞ് മൂന്ന് ബിജെപി അം​ഗങ്ങളെ സസ്പെൻഡ് ചെയ്തു.
കോൺഗ്രസും ബിജെപിയും കൈകോർത്തതോടെയാണ് അഞ്ച് പതിറ്റാണ്ടിന് ശേഷം സിപിഎമ്മിന് കുമരകത്ത് ഭരണം നഷ്ടമായത്. വിഷയം രാഷ്ട്രീയമായി ഉയർത്തി കാണിച്ച് കോൺഗ്രസ-ബിജെപി ബന്ധം ചൂണ്ടിക്കാണിക്കാനാണ് സിപിഎം നീക്കം.
മന്ത്രി വി.എൻ വാസവൻെ മണ്ഡലത്തിൽ കുമരകം പഞ്ചായത്ത് നഷ്ടമായത് തിരിച്ചടിയായാണ് സിപിഎം നേതൃത്വം കാണുന്നത്. ഏറ്റുമാനൂർ മണ്ഡലത്തിൽ തിരുവാർപ്പ് പഞ്ചായത്ത് ഒഴികെ എല്ലായിടത്തും സിപിഎമ്മിന് ഭരണം നഷ്ടമായി.
കുമരകം പഞ്ചായത്ത് പ്രസിഡന്റായി തെരഞ്ഞെടുത്ത എ.പി. ഗോപിയെ 2010 ൽ വിമതനായി മത്സരിച്ചതിനെ തുടർന്ന് സിപിഎം പുറത്താക്കിയിരുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us