തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്കു വാടകയ്ക്കു നല്‍കുന്നത് സംസ്ഥാന വ്യാപക പരിശോധനയ്ക്കു വിയേധമാക്കണം. കെട്ടിടങ്ങൾ വാടകയ്ക്ക് എടുക്കുന്നത് കൗണ്‍സിലര്‍മാരുടെ ബിനാമികള്‍. പിന്നീട് ഇവര്‍ കരാര്‍ വ്യാവസ്ഥകള്‍ ലംഘിച്ച് വന്‍ തുകയ്ക്ക് വീണ്ടും വാടകയ്ക്കു നല്‍കും. പല കൗൺസിലർമാരും സമ്പാതിക്കുന്നത് ലക്ഷങ്ങൾ

കോര്‍പ്പറേഷനിലെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും.

New Update
1001519933

കോട്ടയം: ഓഫീസിനെ ചൊല്ലി വി.കെ പ്രശാന്തും എം.എല്‍.എയും ശാസ്തമംഗലം കൗണ്‍സിലര്‍ ആര്‍. ശ്രീലേഖയും തമ്മിലുണ്ടായ തര്‍ക്കം ആയുധമാക്കി തിരുവനന്തപുരം കോര്‍പ്പറേഷന്റെ കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കുന്നതിലെ ക്രമക്കേട് പരിശോധിക്കാന്‍ ഒരുങ്ങുകയാണ് ബി.ജെ.പി ഭരണസമിതി.

Advertisment

ഇതു തിരുവനന്തപുരം കോര്‍പ്പറേഷനില്‍ മാത്രമായി ഒതുങ്ങുമെങ്കിലും സംസ്ഥാന വ്യാപകമായി തദ്ദേശ സ്ഥാപനങ്ങളുടെ കെട്ടികള്‍ വാടകയ്ക്കു നല്‍കിയത് പരിശോധനയ്ക്കു വിധേയമാക്കണമെന്ന ആവശ്യമാണ് ഉയരുന്നത്.

കാലങ്ങളായി ഒരു മുന്നണി തന്നെ ഭരിക്കുന്ന തദ്ദേശ സ്ഥാപനങ്ങളിലെ കെട്ടിടങ്ങള്‍ വാടകയ്ക്കു നല്‍കുന്നതില്‍ വന്‍ ക്രമക്കേടുകളാണ് നടന്നിട്ടുള്ളത്.

വളരെ തുശ്ചമായ തുകയ്ക്കാണ് കെട്ടിടങ്ങളുടെ വാടക ലേലം നടക്കുക. ഇതു പലപ്പോഴും പൊതുജനം അറിയുകപോലുമില്ല.

കൗണ്‍സിലര്‍ മാരുടെ ബിനാമികളാണ് ഇത്തരത്തില്‍ കെട്ടികടങ്ങള്‍ കുറഞ്ഞ തുകയയ്ക്കു വാടകയ്ക്ക് എടുക്കുന്നത്.

നഗരങ്ങളിലെ പ്രധാന ഭാഗങ്ങളിലാകും മിക്ക കെട്ടിടങ്ങളും ഉണ്ടാവുക. ചെറിയ തുകയ്ക്കു കെട്ടിടം ബിനാമികള്‍ വഴി വാടകയ്ക്ക് എടുക്കന്ന കൗണ്‍സിലര്‍മാര്‍ വന്‍ തുകയയ്ക്കു കെട്ടിടം വീണ്ടും മറിച്ചു നല്‍കും.

ഒട്ടുമിക്ക നഗരസഭകളിലേയും കോര്‍പ്പ്‌റേഷനിലേയും അവസ്ഥ ഇതാണ്. എന്നാല്‍, ഇക്കാര്യങ്ങള്‍ പരിശോധിക്കപ്പെടാറില്ല.

ആരോപണങ്ങള്‍ ഉയര്‍ന്നാല്‍ പോലും ഭരണത്തില്‍ ഇരിക്കുന്നവര്‍ കണ്ണടയ്ക്കുകയാണ് ചെയ്യുന്നത്.

കോട്ടയം നഗരസഭയുടെ പരിധിയിൽ പ്രവർത്തിക്കുന്ന തട്ടുകടകൾ പോലും കൗൺസിലർമാക്ക് മാസപ്പടി നൽകമെന്ന ആരോപണം ഉയർന്നിരുന്നു.

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ കെട്ടിടങ്ങള്‍ സ്വകാര്യ വ്യക്തികള്‍ക്ക് നല്‍കുന്നതില്‍ വന്‍ ക്രമക്കേടെന്ന് കണ്ടെത്തല്‍ പുറത്തു വന്നതോടെയാണ് വീണ്ടും വിഷയം ജനശ്രദ്ധയാകര്‍ഷിക്കുന്നത്.

 കോര്‍പ്പറേഷന്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളുടെ വാടക നല്‍കിയതുമായി ബന്ധപ്പെട്ട വിഷയത്തില്‍ സമഗ്ര അന്വേഷണം നടത്താനാണ് ബി.ജെ.പി ഭരണ സമിതിയുടെ നീക്കം നടക്കുന്നത്.

കോര്‍പ്പറേഷനിലെ കെട്ടിടങ്ങള്‍ വാടകക്ക് നല്‍കിയതിന്റെ മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ സെക്രട്ടറിക്ക് നിര്‍ദേശം നല്‍കും.

മിക്ക കെട്ടിടങ്ങളും കടമുറികളും പല ആളുകള്‍ കൈമാറി ഉപയോഗിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

 ഉയര്‍ന്ന തുകക്കാണ് ഇത്തരം കൈമാറ്റം നടന്നിട്ടുള്ളതെന്നും യഥാര്‍ത്ഥ വാടക്കാരല്ല ഇവ ഇപ്പോള്‍ ഉപയോഗിക്കുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.

പല വാണിജ്യ സ്ഥാപനങ്ങളും തലമുറകള്‍ കൈമാറിയെന്നും കണ്ടെത്തിയിട്ടുണ്ട്. അനധികൃത കൈമാറ്റം എല്ലാം തിരിച്ചു പിടിക്കാനാണ് കോര്‍പ്പറേഷന്റെ തീരുമാനം.

 മാസത്തില്‍ 250 രൂപ വാടകക്ക് വരെ കടകള്‍ കൈമാറിയിട്ടുണ്ട്.

ഇവയെല്ലാം വന്‍ തുകക്ക് മറിച്ചു നല്‍കി ലക്ഷങ്ങള്‍ സമ്പാദിക്കുന്നുവെന്നാണ് കണ്ടെത്തല്‍.

കുറഞ്ഞ വാടകക്ക് നല്‍കിയിട്ടുണ്ടെങ്കില്‍ അതിന്റെ മാനദണ്ഡം എന്താണെന്ന് സെക്രട്ടറി വ്യക്തമാക്കണമെന്നാണ് പുതിയ ഭരണ സമതിയുടെ ആവശ്യം.

 അതേസമയം, തിരുവനന്തപുരത്തേതു പോലെ മറ്റു തദ്ദേശ സ്ഥാപനങ്ങളിലും സമാന പരിശോധനകള്‍ വേണമെന്ന ആവശ്യം ശക്തമാവുകയാണ്.

Advertisment