/sathyam/media/media_files/2025/12/30/604747484_1419078833130634_8965579383828725798_n-2025-12-30-07-44-29.jpg)
കോട്ടയം: കടുത്തുരുത്തി മുൻ എം.എൽ.എ പി.എം. മാത്യു അന്തരിച്ചു. ഡിസംബർ 30 ചൊവ്വാഴ്ച പുലർച്ചെ പാലാ മാർ സ്ലീവാ മെഡിസിറ്റിയിൽ വച്ചായിരുന്നു അന്ത്യം.
ഭൗതിക ശരീരം കടുത്തുരുത്തി കാപ്പുംതലയിലുള്ള വസതിയിൽ ഇന്ന് വൈകിട്ട് 5 മണിക്ക് കൊണ്ടുവരും. സംസ്ക്കാര ശുശ്രഷ നാളെ (ഡിസംബർ 31 ) ബുധനാഴ്ച വൈകിട്ട് 3 മണിക്ക് വസതിയിൽ ആരംഭിക്കുന്നതും തുടർന്ന് കടുത്തുരുത്തി സെൻ്റ് മേരീസ് ചർച്ചിൽ (താഴത്ത് പള്ളി) അന്ത്യകർമ്മങ്ങൾ നടത്തും.
കേരള കോൺഗ്രസ് (എം) പ്രതിനിധിയായി ഒമ്പതാം കേരള നിയമസഭയിൽ (1991-1996) അദ്ദേഹം കടുത്തുരുത്തിയിൽ നിന്ന് തിരഞ്ഞെടുക്കപ്പെട്ടു.
പി.ജെ. മാത്യുവിന്റെ മകനായി 1950 സെപ്റ്റംബർ 30-നാണ് അദ്ദേഹം ജനിച്ചത്. നിയമബിരുദധാരിയായ അദ്ദേഹം ഒരു അഭിഭാഷകൻ കൂടിയായിരുന്നു. കുസുമം മാത്യുവാണ് ഭാര്യ; മൂന്ന് മക്കളുണ്ട്.
നിയമസഭയിലെ പെറ്റീഷൻ കമ്മിറ്റി ചെയർമാൻ, കേരള കോൺഗ്രസ് (എം) ജനറൽ സെക്രട്ടറി, കെഎസ്എഫ്ഇ വൈസ് ചെയർമാൻ, റബ്ബർ മാർക്ക് വൈസ് പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചിട്ടുണ്ട്. കേരള സ്റ്റുഡന്റ്സ് കോൺഗ്രസ് , യൂത്ത് ഫ്രണ്ട് എന്നിവയുടെ സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us