ഓടിക്കൊണ്ടിരുന്ന കെഎസ്ആർടിസി ബസിന് തീപിടിച്ചു. അപകടത്തിൽപ്പെട്ടത് ഗവി ഉല്ലാസയാത്രാ ബസ്. ബസ് പൂർണമായും കത്തിനശിച്ചു. ഒഴിവായത് വൻ ദുരന്തം

ഏകദേശം അരമണിക്കൂറിനു ശേഷം കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

New Update
img(138)

കോട്ടയം: ഓടിക്കൊണ്ടിരുന്ന കെഎസ്ആര്‍ടിസി ബസിന് തീപിടിച്ചു. ബസ് പൂര്‍ണമായും കത്തിനശിച്ചു. മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയ കെഎസ്ആര്‍ടിസിയുടെ ഉല്ലാസ യാത്ര ബസാണ് കത്തിയത്. 

Advertisment

ബസില്‍ 28 യാത്രക്കാരും ജീവനക്കാരുമാണ് ഉണ്ടായിരുന്നത്. പുലര്‍ച്ചെ മൂന്നരയോടെ മണിമലയ്ക്ക് സമീപം പഴയിടത്തുവെച്ചാണ് അപകടമുണ്ടായത്. പുക ഉയരുന്നതു കണ്ട് യാത്രക്കാര്‍ ഉടന്‍ പുറത്തിറങ്ങിയതു മൂലം വന്‍ ദുരന്തം ഒഴിവായി.

ഏകദേശം അരമണിക്കൂറിനു ശേഷം കാഞ്ഞിരപ്പള്ളിയില്‍ നിന്നും ഫയര്‍ഫോഴ്‌സ് യൂണിറ്റ് എത്തിയാണ് തീ അണച്ചത്.

മലപ്പുറത്തു നിന്നും ഗവിയിലേക്ക് പോയി ഉല്ലാസയാത്ര കഴിഞ്ഞ് മടങ്ങി വരികയായിരുന്നു സംഘം. അപകടകാരണം വ്യക്തമല്ല. യാത്രക്കാരെ മറ്റൊരു ബസില്‍ മലപ്പുറത്തേക്ക് കൊണ്ടുപോയി.

Advertisment