കോട്ടയം മണിമലയിൽ കെഎസ്ആർടിസി ബസ് കത്തിനശിച്ചു. ഓടിക്കൊണ്ടിരുന്ന ബസിനാണ് തീപിടിച്ചത്. ബസിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതർ. നിർണായകമായത് ഡ്രൈവറുടെ ഇടപെടൽ

ഓടിക്കൊണ്ടിരുന്ന ബസിനാണ് തീപിടിച്ചത്.

New Update
img(138)

കോട്ടയം: കെഎസ്ആർടിസി ബസ് കത്തിനശിച്ചു, യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. മണിമല ചെറുവള്ളി കുന്നത്ത് പുഴയിലേ ആറാട്ട് കടവിന് സമീപം ഇന്നു വെളുപ്പിന് 4 മണിക്കാണ്  കെഎസ്ആർടിസി ബസിന് തീപിടിച്ചത്. 

Advertisment

ഓടിക്കൊണ്ടിരുന്ന ബസിനാണ് തീപിടിച്ചത്. ഡ്രൈവറുടെ കൃത്യസമയത്തുള്ള ഇടപെടലും ജാഗ്രതയും മൂലം വലിയൊരു ദുരന്തം ഒഴിവായി. ബസിലുണ്ടായിരുന്ന യാത്രക്കാർ എല്ലാവരും സുരക്ഷിതരാണ്.

പകരം ബസ് പൊൻകുന്നം ഡിപ്പോയിൽ നിന്ന് എത്തി യാത്രക്കാരെ റാന്നിയിൽ എത്തിച്ചു. കാഞ്ഞിരപ്പള്ളി ഫയർ ഫോഴ്സ് സംഘം എത്തിയാണ് തീ അണച്ചത്.

Advertisment