വേനൽ രൂക്ഷമാകുന്നു. വന്യമൃഗ ശല്യം ഭയന്ന് നാട്ടുകാർ. ആനയും പുലിയും കടുവയും നാട്ടിൽ ഇറങ്ങി വിലസുന്നു

കൃഷി ചെയ്യാൻ ലോണെടുക്കുന്നത് കൂടാതെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ കയറാതിരിക്കാൻ, കമ്പിവേലി, സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാനും ഇപ്പോൾ പൈസ മുടക്കേണ്ട അവസ്ഥയാണ്. സാധാരണ കർഷകന് ഇത് അപ്രാപ്യമാണ്.

New Update
images

കോട്ടയം: വേനൽ കടുത്തതോടെ ജനവാസ മേഖലയിലേക്ക് ഇറങ്ങുന്ന വന്യമൃഗങ്ങളുടെ എണ്ണം വർധിച്ചിട്ടുണ്ട്. വനമേഖയിൽ വെള്ളം കിട്ടാതായതോടെയാണ് വന്യമൃഗങ്ങൾ നാട്ടിലേക്ക് എത്തുന്നത്.

Advertisment

കാട്ടുപന്നി, മ്ലാവ്, മാൻ,കാട്ടുപോത്ത്, ആന എന്നിവ തീറ്റ കണ്ടെത്തുന്നതിനായി നാട്ടിലേക്ക് ഇറങ്ങുന്നു. ഇവയ്ക്കു പുറമേ ഇരപിടിയൻമാരായ പുലിയും കടുവയും എത്തുന്നുണ്ട്. 

കൃഷി ചെയ്യാൻ ലോണെടുക്കുന്നത് കൂടാതെ കൃഷിയിടങ്ങളിൽ വന്യമൃഗങ്ങൾ കയറാതിരിക്കാൻ, കമ്പിവേലി, സോളാർ ഫെൻസിംഗ് ഉൾപ്പെടെയുള്ളവ സ്ഥാപിക്കാനും ഇപ്പോൾ പൈസ മുടക്കേണ്ട അവസ്ഥയാണ്. സാധാരണ കർഷകന് ഇത് അപ്രാപ്യമാണ്.

ഇതോടൊപ്പം ആനയ്ക്ക് ഇവ തകർക്കാനും സാധിക്കും. വീണ്ടും പണം മുടക്കി സുരക്ഷാ സംവിധാനങ്ങൾ ഒരക്കുക കർഷകനെ സംബന്ധിച്ച് പ്രായോഗികമല്ല. ഇതോടെ കൃഷി ഭൂമി തരിശിടാനെ കർഷകന് നിർവാഹമുള്ളൂ. ലോണെടുത്തും പണയം വച്ചും കടം വാങ്ങിയുമൊക്കെ കൃഷി ചെയ്ത കർഷകർ ഇപ്പോൾ കടക്കെണിയിലാണ്.

കൃഷി ചെയ്ത നെല്ല് ഉൾപ്പെടെയുള്ള വിളകൾ എല്ലാം കാട്ടു പന്നികൾ നശിപ്പിച്ചു. കതിരായ നെല്ലുകളാണ് കൂട്ടത്തോടെ വയലുകളിൽ ഇറങ്ങി പന്നികൾ നശിപ്പിക്കുന്നത്. വയൽ വരമ്പുകൾ കുത്തി നശിപ്പിക്കുന്നതും പതിവാണ്. മരിച്ചീനി,വാഴ,ചേന,ചേമ്പ് തുടങ്ങിയ വിളകളും കാട്ടുപന്നികൾ നശിപ്പിക്കുന്നണ്ട്.

പഞ്ചായത്ത് തലത്തിൽ കാട്ടുപന്നി ശല്യം കൂടിയ പ്രദേശങ്ങളിൽ ഫോറസ്റ്റ് അധികൃതരുടെ സാന്നിദ്ധ്യത്തിൽ കാട്ടുപന്നികളെ വെടിവെച്ചു കൊല്ലാൻ നടപടി സ്വീകരിച്ചെങ്കിലും നടപടിയായില്ല.

രാത്രി കാലങ്ങളിൽ മാത്രം ഇറങ്ങിയിരുന്ന പന്നികൾ ഇപ്പോൾ പകൽ സമയങ്ങളിലും സജീവമാണ്. ഇവയെ പേടിച്ച് പുറത്തിറങ്ങാനും ജനങ്ങൾ ഭയക്കുന്നു.

സമീപ ദിവസങ്ങളിൽ നിരവധി പേരാണ് ഇവയുടെ ആക്രമണത്തിന് ഇരയായത്. ഇതിൽ കൂടുതൽ പേരും വെളുപ്പിന് റബർ ടാപ്പിംഗിന് പോകുന്നവരാണ്.

ഇതുകൂടാതെയാണ് ആന, പുലി എന്നിവയുടെ അക്രമണങ്ങൾ വർധിക്കുന്നത്. ഒരാഴ്ചെ ഒരു ജീവൻ എന്ന കണക്കിനാണ് ഇപ്പോൾ വന്യജീവി ആക്രമണങ്ങൾ നടക്കുന്നത്.

Advertisment