/sathyam/media/media_files/2026/01/02/actor-sidharth-2026-01-02-10-37-34.webp)
കോട്ടയം: സീരിയൽ താരം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വിൽപ്പനക്കാരൻ മരിച്ചു. തമിഴ്‌നാട് സ്വദേശിയായ തങ്കരാജ് ആണ് മരിച്ചത്.
ക്രിസ്മസ് തലേന്നാണ് കോട്ടയം എം.സി റോഡിൽ നാട്ടകം കോളജ് ജംങ്ങ്ഷനു സമീപം സിദ്ധാർത്ഥ് പ്രഭു ഓടിച്ച കാർ മറ്റൊരു കാറിൽ ഇടിച്ച ശേഷമാണ് കാൽനടയാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത്.
കാർ അപകടത്തിൽപ്പെട്ടതിന് പിന്നാലെ സിദ്ധാർത്ഥ് പ്രഭു നാട്ടുകാരുമായി സംഘർഷത്തിൽ ഏർപ്പെട്ടെതും, തുടർന്ന് നാട്ടുകാരും ചേർന്ന് നടനെ പിടിച്ചു കെട്ടുകയായിരുന്നു. ലഹരി ഉപയോഗിച്ച ശേഷമാണ് ഇയാൾ വാഹനം ഓടിച്ചതെന്നും വൈദ്യ പരിശോധനയിൽ വ്യക്തമായിരുന്നു.
അപകടത്തിൽപ്പെട്ട കാൽനടയാത്രക്കാരനെ ഉടൻ തന്നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചിരുന്നു. എന്നാൽ, ചികിത്സയിൽ കഴിയുന്നതിനിടെ എട്ടാം ദിവസം ഇദ്ദേഹത്തിന്റെ മരണം സംഭവിക്കുകയായിരുന്നു.
മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സംഭവത്തിൽ ചിങ്ങവനം കൂടുതൽ വകുപ്പുകൾ ചേർക്കാനുള്ള നടപടി പോലീസ് തുടങ്ങിയിട്ടുണ്ട്. നിലവിൽ നടനെ ജാമ്യത്തിൽ വിട്ടിരുന്നു. ഇതു റദ്ദാക്കാനുള്ള നടപടിയും പോലീസ് ആരംഭിച്ചിട്ടുണ്ട്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us