സർക്കാരുമായുള്ള ശരി ദൂരം ശബരിമല വിഷയത്തിൽ മാത്രം. മറ്റു വിഷയങ്ങളുമായി ഇതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ശബരിമല സ്വർണ കൊള്ള ഉൾപ്പെടെയുളള വിഷയങ്ങളിൽ നിലപാട് പറഞ്ഞിട്ടുണ്ട്. അത് അവർത്തിക്കേണ്ട സാഹചര്യമില്ലെന്നു എൻ.എസ്. എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ

ശബരിമല വിഷയത്തിൽ കുറ്റവാളികൾ ആരുതന്നെ ആയാലും അവരെ കണ്ടുപിടിക്കുന്നതിന് സർക്കാർ സംവിധാനത്തിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ മാത്രം ഇടപെടുകയാണ് വേണ്ടതെന്നുള്ള നിലപാടാണ് എൻ.എസ്.എസ്. സ്വീകരിച്ചത്.

New Update
sukumaran-nair.1.3489155

കോട്ടയം: ശരി ദൂരം ശബരിമല വിഷയത്തിൽ മാത്രം. മറ്റു വിഷയങ്ങളുമായി ഇതിനെ കൂട്ടിക്കുഴയ്ക്കേണ്ടതില്ല. ശബരിമല സ്വർണ കൊള്ള ഉൾപ്പെടെ ഉള്ള വിഷയങ്ങളിൽ  നിലപാട് ഇന്നലെ പറഞ്ഞിട്ടുണ്ട്.

Advertisment

അത് അവർത്തിക്കേണ്ട സാഹചര്യമില്ലെന്നു എൻ.എസ് എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ പറഞ്ഞു.

എൻ.എസ്.എസിന് ഒരു രാഷ്ട്രീയ പാർട്ടിയുമായി വിരോധമില്ലെന്നും സുകുമാരൻ നായർ പറഞ്ഞു. സമുദായ ആചാര്യൻ മന്നത്ത് പദ്മനാഭന്റെ 149 ാമത് ജയന്തി ആഘോഷത്തോടനുബന്ധിച്ചു സമാധി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം മാധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ശബരിമല ക്ഷേത്രത്തിലെ സ്വർണക്കവർച്ച സംബന്ധിച്ച് എൻ.എസ്.എസ്സിന് വ്യക്തമായ നിലപാടുണ്ടെന്നും സ്വർണ കവർച്ചാവിഷയത്തിൽ സർക്കാരും കോടതിയും ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും  ജി.സുകുമാരൻ നായർ ഇന്നലെ പറഞ്ഞിരുന്നു.

ശബരിമല വിഷയത്തിൽ കുറ്റവാളികൾ ആരുതന്നെ ആയാലും അവരെ കണ്ടുപിടിക്കുന്നതിന് സർക്കാർ സംവിധാനത്തിൽ എന്തെങ്കിലും പാളിച്ച സംഭവിച്ചാൽ മാത്രം ഇടപെടുകയാണ് വേണ്ടതെന്നുള്ള നിലപാടാണ് എൻ.എസ്.എസ്. സ്വീകരിച്ചത്.

അതല്ലാതെ, ഇക്കാര്യത്തിൽ രാഷ്ട്രീയ താല്പര്യങ്ങൾ വച്ചുകൊണ്ട് നടത്തുന്ന എല്ലാ ദുഷ്പ്രചരണങ്ങളും തെറ്റാണെന്നാണ് എൻ.എസ്.എസ് പറഞ്ഞത്.

ശബരിമല ക്ഷേത്രത്തിന്റെ വികസനത്തിനായി സർക്കാർ മുൻകൈ എടുത്ത് ആഗോളതലത്തിലുള്ള അയ്യപ്പവിശ്വാസികളുടെ പ്രതിനിധികളെ പങ്കെടുപ്പിച്ച് പമ്പയിൽ നടത്തിയ സമ്മേളനത്തിൽ ആചാരാനുഷ്ഠാനങ്ങൾ പഴയപോലെതന്നെ നിലനിർത്തുമെന്നുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് എൻ.എസ്.എസ്സും അതിൽ പങ്കെടുത്തത്. 

തുടർന്നാണ് പ്രക്ഷോഭത്തിൽനിന്നും വിട്ടുനിന്ന രാഷ്ട്രീയപ്പാർട്ടികൾ എൻ.എസ്.എസ്സിന്റെ നിലപാടിനെ രാഷ്ട്രീയമായി ചിത്രീകരിച്ചുകൊണ്ട് മുതലെടുപ്പിനായി രംഗത്തുവന്നത്.

ശബരിമല വിശ്വാസ സംരക്ഷണത്തിൽ ആരുടെയും ഭീഷണിക്കുമുന്നിൽ തലകുനിക്കുകയില്ല. രാഷ്ട്രീയമുതലെടുപ്പിനുവേണ്ടി ഇക്കാര്യത്തിൽ എൻ.എസ്.എസ്സിനെ കരുവാക്കാമെന്ന് ആരും കരുതേണ്ട.

എൻ.എസ്.എസ്സിന് രാഷ്ട്രീയമില്ല എന്നാൽ അതിലുള്ള അംഗങ്ങൾക്ക് ഏതുരാഷ്ട്രീയവും സ്വീകരിക്കാം എന്നുള്ള സമദൂരനിലപാടാണ് എൻ.എസ്.എസ്സിന്റേത്.

ഈശ്വര വിശ്വാസവും ആചാരാനുഷ്ഠാനങ്ങളും എന്നും സംരക്ഷിക്കണമെന്ന നിലപാടാണ് എൻഎസ്എസ്സിനുള്ളതെന്നുമാണ് അദ്ദേഹം പറഞ്ഞത്.

Advertisment