New Update
/sathyam/media/media_files/2026/01/02/img147-2026-01-02-12-24-12.jpg)
കോട്ടയം: മന്നം ജയന്തി ദിനത്തില്‍ പുഷ്പാർച്ചന നടത്താൻ എത്തി രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എ. രാവിലെ പത്തുമണിയോടെയാണ് രാഹുൽ പെരുന്നയിൽ എത്തിയത്.
Advertisment
രാഹുലിനെ കണ്ട് എത്തിയ സ്ഥലത്ത് ഉണ്ടായിരുന്ന കോൺഗ്രസ് പ്രവർത്തകർ കൈ കൊടുത്തും കെട്ടിപ്പിടിച്ചും രാഹുലിനെ സ്വീകരിച്ചു.
കോൺഗ്രസ് പ്രവർത്തകരോടൊപ്പം സൗഹൃദ സംഭാഷണങ്ങൾ നടത്തുകയും സെൽഫി എടുക്കുകയും ചെയ്തു. തുടർന്ന് മന്നം സമാധിയിൽ പുഷ്പാർച്ചന നടത്തിയതിന് പിന്നാലെ രാഹുൽ മടങ്ങുകയും ചെയ്തു.
പീഡന ആരോപങ്ങളിൽ രാഹുലിന്റെ അറസ്റ്റിനുള്ള വിലക്ക് കോടതി നീട്ടിയിരുന്നു. ജനുവരി ഏഴ് വരെ അറസ്റ്റ് പാടില്ലെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. ക്രിസ്മസ് അവധിക്കുശേഷം ഹൈക്കോടതി മുൻകൂർ ജാമ്യാപേക്ഷ ഹർജി പരിഗണിക്കും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us