കുടുംബ പ്രശ്നങ്ങളെ തുടർന്ന് മൊബൈൽ ടവറിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി യുവാവ്. ഒടുവിൽ താഴെ ഇറങ്ങിയത് പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ടതോടെ. സംഭവം കോട്ടയം ഗാന്ധിനഗറിൽ

New Update
KOTTAYAM-1

കോട്ടയം: ഗാന്ധിനഗറിൽ മൊബൈൽ ടവറിൽ കയറി യുവാവിൻ്റെ ആത്മഹത്യ ഭീഷണി. ആർപ്പുക്കര തൊണ്ണംകുഴി സ്വദേശി ഷബീറാണ് ആത്മഹത്യ ഭീഷണി മുഴക്കിയത്. ഇന്ന് വൈകീട് 5 മണിയോടെയാണ് സംഭവം.

Advertisment

കുടുംബ പ്രശ്നങ്ങളെ തുടർന്നാണ് യുവാവിൻ്റെ നടപടി. പൊലീസ് ആവശ്യപ്പെട്ടിട്ടും ടവറിൽ നിന്നും താഴെ ഇറങ്ങാൻ തയ്യാറാകാതിരുന്ന യുവാവിനെ ഒടുവിൽ പഞ്ചായത്ത് പ്രസിഡൻ്റ് ഇടപെട്ടാണ് താഴെ ഇറക്കിയത്. പിന്നീട് പൊലീസ് താക്കീത് നൽകി യുവാവിനെ വിട്ടയച്ചു.

Advertisment