/sathyam/media/media_files/2026/01/03/1001533073-2026-01-03-10-13-26.jpg)
കോട്ടയം: ഇന്ത്യ ഫോര്‍ ഹിന്ദൂസ് എന്ന് ആര്‍എസ്എസിന്റെ ആപ്തവാക്യമുണ്ടെങ്കില്‍ അത് ഇന്ത്യയില്‍ ചെലവാകാന്‍ പോകുന്നില്ലെന്നും ക്രിസ്ത്യാനികള്‍ക്ക് അതിനുവേണ്ടി രക്തസാക്ഷികളാകുന്നതിന് ഒരു മടിയുമില്ലെന്നും ഓര്‍ത്തഡോക്സ് സഭാധ്യക്ഷന്‍ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാബാവ.
എഡി 52 മുതല്‍ ഇവിടെ ജീവിക്കുന്നവരാണ് ക്രിസ്താനികള്‍. ഈ രാജ്യത്തെ പൗരന്മാരാണ്.
വിദേശികളാരും ഇവിടെ പാടില്ലെന്ന് ആര്‍എസ്എസ് പറയുന്നു. എത്ര തെറ്റാണ് ഇവര്‍ പറയുന്നത്.
ക്രിസ്തുവിനുമുന്‍പ് 2000 ബിസിയില്‍ ഇറാനില്‍നിന്ന് ഇവിടെ കുടിയേറിപ്പാര്‍ത്ത ആര്യന്മാര്‍ ബ്രാഹ്‌മണീയ ആരാധന ഉണ്ടാക്കിക്കഴിഞ്ഞ് രൂപപ്പെട്ടതാണ് ഹിന്ദുമതം.
ഇന്ത്യയില്‍ ജനിച്ചുവളര്‍ന്ന ഒരു ആര്യനും ഇല്ല, ഒരു ഹിന്ദുവും ഇല്ല. എല്ലാവരും ഇറാന്‍ പ്രദേശത്തുനിന്ന് വന്നവരാണ്.
ഇവിടെ ഇസ്രയേലില്‍നിന്നുള്ള ക്രിസ്ത്യാനികളില്ല.
അറബി രാജ്യങ്ങളില്‍നിന്നുള്ള ക്രിസ്ത്യാനികളില്ല. ഈ ഒറിജിന്‍ ഉള്ളവരാണ്.
മുസ്ലിങ്ങളും അങ്ങനെത്തന്നെ. വിദേശികള്‍ പോകണമെന്നു പറയുന്നത് അറിവില്ലായ്മയാണ്.
ആ അറിവില്ലായ്മയ്ക്ക് ഓശാനപാടുന്ന ഭരണകൂടം ഇവിടെയുള്ളപ്പോള്‍ ന്യൂനപക്ഷങ്ങള്‍ തമസ്‌കരിക്കപ്പെടും.
അന്ന് സിന്ധുനദീ തടസംസ്‌കാരം ഇവിടെ ഉണ്ടായിരുന്നു. അത് ക്രിസ്തുവിന് മുന്‍പ് 4000 ബിസിയില്‍ ദ്രാവിഡന്മാര്‍ മുഖാന്തരം ഉണ്ടായതാണ്.
ദ്രാവിഡന്മാരും ഇവിടത്തുകാരല്ലെന്നും പനയമ്പാല സെയ്ന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയിലെ ശതാബ്ദിച്ചടങ്ങില്‍ വെച്ചു കാതോലിക്കാബാവ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us