മദ്യപിച്ചു വാഹനം ഓടിച്ചു ആളെ ഇടിച്ചുകൊന്നാലും മനപ്പൂര്‍വമല്ലാത്ത നരഹത്യക്കേ കേസെടുക്കൂ.മദ്യലഹരിയില്‍ ലോട്ടറി വില്‍പ്പനക്കാരനെ കാറിടിപ്പിച്ചുകൊന്ന സീര്യല്‍ നടനെതിരെയും മനപൂര്‍വമല്ലാത്ത നരഹത്യ മാത്രം. ഓരോ വര്‍ഷവും മനപ്പൂര്‍വമല്ലാതെ മരിക്കുന്നത് നൂറുകണക്കിന് പേര്‍

സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്ത ഇടങ്ങള്‍ നോക്കി അപകടം ഉണ്ടാക്കി കടന്നു കളഞ്ഞാല്‍ പ്രതികളെ പിടികൂടുക അത്ര എളുപ്പമല്ല.

author-image
ന്യൂസ് ബ്യൂറോ, കോട്ടയം
Updated On
New Update
accident1

കോട്ടയം: സ്വന്തം കാര്യം നോക്കി റോഡ് സൈഡിലൂടെ നടന്നുപോയാലും ഇന്നു ജീവന്‍ തിരിച്ചു കിട്ടുമെന്നു യാതൊരു ഉറപ്പുമില്ല.

Advertisment

ഏതു നിമിഷവും ചീറിപ്പാഞ്ഞെത്തുന്ന വാഹനം നിങ്ങളുടെ ജീവന്‍ എടുത്തേക്കാം. 

വാഹനം ഓടിച്ചവര്‍ രക്ഷപെടുകയും ചെയ്യും.  വാഹനാപകടങ്ങളില്‍ മനപ്പൂര്‍വമല്ലാത്ത നരഹത്യക്കേ കേസെടുക്കൂ എന്നതാണു ഇക്കൂട്ടര്‍ക്കു വളംവെക്കുന്നത്.

അമിത വേഗത്തില്‍ റേസിങ് നടത്തി അപകടം ഉണ്ടാക്കിയാലും മദ്യപിച്ചു കാറോടിച്ചു ആളെ ഇടിച്ചുകൊന്നാലും മനപ്പൂര്‍വമല്ലാത്ത നരഹത്യക്കേ കേസെടുക്കൂ.

സീരിയല്‍ താരം സിദ്ധാര്‍ഥ് പ്രഭു ഓടിച്ച കാറിടിച്ച് പരുക്കേറ്റ് ചികിത്സയിലായിരുന്ന ലോട്ടറി വില്‍പ്പനക്കാരന്‍ മരിച്ച സംഭവത്തില്‍ സീരിയല്‍താരത്തിനെതിരെ മനപൂര്‍വമല്ലാത്ത നരഹത്യയ്ക്കാണ് ചിങ്ങവനം പോലീസ്  കേസ് എടുത്തിരിക്കുന്നത്.

നേരത്തെ മദ്യപിച്ചു വാഹനം ഓടിച്ചതിനും അപകടം വരുത്തിയതിനും കേസെടുത്തിരുന്നു.

പരുക്കേറ്റ തമിഴ്നാട് സ്വദേശിയായ തങ്കരാജ് (60) ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസമാണു മരിച്ചത്. ഇതോടെ, കൂടുതല്‍ വകുപ്പ് ചുമത്തി വീണ്ടും കേസെടുത്ത്.

ഇയാളുടെ ലൈസന്‍സ് റദ്ദു ചെയ്യാന്‍ മോട്ടോര്‍ വാഹനവകുപ്പും നടപടി സ്വീകരിക്കും.

ഇവിടെ നഷ്ടപ്പെട്ടത്  ജീവിക്കാനായി ലോട്ടറി വിറ്റു പണം സമ്പാദിക്കാന്‍ ഇറങ്ങിയ ഒരു വയോധികന്റെ ജീവനാണ്.

മദ്യപിച്ചു വാഹനം ഓടച്ചാല്‍ അപകടം ഉണ്ടാകുമെന്നും അത് ആളപായത്തിലേക്കെ് വരെ എത്തിയേക്കാമെന്നും അറിയാത്തയാളല്ല നടന്‍ സിദ്ധാര്‍ഥ് പ്രഭു.

അപകടം ഉണ്ടാക്കിയാലും ഇത്രയൊക്കെ സംഭവിക്കൂ എന്നു നടന് അറിയാം. തങ്കരാജിനെ പോലെ നൂറു കണിക്കിന് പേരാണ് ഓരോ വര്‍ഷവും വാഹനാപകടങ്ങളില്‍ മരിച്ചു വീഴുന്നത്. അതിലേറെ പേർ മരിച്ചു ജീവിക്കുകയും ചെയ്യുന്നു.

കര്‍ശന നിയമങ്ങള്‍ ഉണ്ടെങ്കിലും മനപ്പൂര്‍വമല്ലാത്ത നരഹത്യ ലൂപ്പ് ഹോള്‍ ഉപയോഗിക്കുന്നവര്‍ ഏറെയാണ്.

 അപകടങ്ങളില്‍ ഒരു ചെറിയ വിഭാഗമെങ്കിലും മനപ്പൂര്‍വം ഉണ്ടാക്കുന്ന വാഹനാപകടങ്ങളാണ്.

 കൊലപ്പെടുത്തണമെന്ന ഉദ്ദേശത്തോടെ നടത്തുന്ന ഇത്തരം കുറ്റകൃത്യങ്ങളും സ്വാഭാവിക അപകടങ്ങളായി കണ്ടു മനപ്പൂര്‍വമല്ലാത്ത നരഹത്യക്കു കേസെടുക്കുകയാണു പോലീസ് ചെയ്യുന്നത്. അപൂര്‍വം സംഭവങ്ങളില്‍ മാത്രം ഇവ പരിശോധിക്കപ്പെടും.

ഒരു വര്‍ഷം 48834 അപകടങ്ങള്‍ സംസ്ഥാനത്തു നടക്കുമ്പോള്‍ പോലീസ് എല്ലാ അപകടങ്ങളിലും ഇത്തരം പരിശോധനകള്‍ നടത്തുന്നില്ല.

ബന്ധുക്കള്‍ ആരോപണം ഉന്നയിക്കുമ്പോഴോ അന്വേഷണത്തില്‍ സ്വാഭാവികമായി എന്തെങ്കിലും ദുരൂഹത കണ്ടാലോ മാത്രമാണ് ഇവയുടെ പിന്നാലെ പോലീസ് ഇറങ്ങൂ.

ഇത് ഒരു അവസരമായി മുന്നില്‍ക്കണ്ടു ക്വട്ടേഷന്‍ സംഘങ്ങള്‍ ഈ രംഗത്തു സജീവമാണ്.

ആക്സിഡന്റ് സ്പെഷലിസ്റ്റുകള്‍ വരെ ഈ രംഗത്തുണ്ട്. പണം വാങ്ങി ക്വട്ടേഷന്‍ എടുക്കുന്ന സംഘങ്ങള്‍ വരെ സ്വാഭാവികമെന്നോണം അപകടങ്ങള്‍ സൃഷ്ടിക്കും.

സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമല്ലാത്ത ഇടങ്ങള്‍ നോക്കി അപകടം ഉണ്ടാക്കി കടന്നു കളഞ്ഞാല്‍ പ്രതികളെ പിടികൂടുക അത്ര എളുപ്പമല്ല.

ആയിരക്കണക്കിനു സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാലേ ചിലപ്പോള്‍ എന്തെങ്കിലും തുമ്പു കിട്ടൂ. സംസ്ഥാനത്തെ പോലീസ് സ്റ്റേഷനുകളില്‍ ഇപ്പോഴും അഞ്ജാത വാഹനം ഇടിച്ചുള്ള അപകട മരണളുടെ കേസുകള്‍ തെളിയിക്കപ്പെടാതെ കിടപ്പുണ്ട്

Advertisment