/sathyam/media/media_files/2025/04/28/5JgUbQ9xokeNYJIGeJWD.jpg)
കോട്ടയം: റബറിന് ഡിമാന്റേറിയിട്ടും വില മാത്രം വര്‍ധിക്കുന്നില്ല. വേനല്‍ കാരണം ഉല്‍പ്പാദനം കുറയുന്ന സമയമാണിത്. എന്നിട്ടും വിലയില്‍ വര്‍ധനയില്ല. പരിധിവിട്ടുള്ള ഇറക്കുമതിയാണ് കര്‍ഷകര്‍ക്ക് തിരിച്ചടിയാകുന്നത്. ട
യര്‍ കമ്പനികള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചിട്ടും അതിന്റെ പ്രതിഫലനം വിലയില്‍ കാണാത്തയും ഇറക്കുമതി വര്‍ധിച്ചതോടെയെന്നു കര്‍ഷകര്‍ പറയുന്നു.
റബര്‍ ബോര്‍ഡ് വിലയനുസരിച്ച് ആര്‍എസ്എസ്4 ഗ്രേഡിന്റെ ഉയര്‍ന്ന വില കിലോഗ്രാമിന് വെറും 185 രൂപ മാത്രമാണ്. മുന്‍വര്‍ഷത്തെ നില വച്ചുനോക്കുമ്പോള്‍ ഇത് തീരെ കുറവാണ്.
സാധാരണ ഗതിയില്‍ ജനുവരി, ഫെബ്രുവരി മാസങ്ങളില്‍ വില ഉയരേണ്ടതാണ്. ഈ സമയത്ത് ഉത്പാദനം കുറയുന്നതാണ് ഇതിനു കാരണം.
എന്നാല്‍ ഇത്തവണ അത്തരത്തിലൊരു പ്രവണത ദൃശ്യമല്ല.
അതേസമയം, റബര്‍ വിലസ്ഥിരതാ പദ്ധതിയില്‍ രജിസ്റ്റര്‍ ചെയ്യാനും പുതുക്കാനുമുള്ള റബര്‍ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ തുറന്നതോടെ കര്‍ഷകര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ആരംഭിച്ചിട്ടുണ്ട്.
2025 നവംബര്‍ ഒന്നു മുതല്‍ വില നേട്ടം കര്‍ഷകര്‍ക്ക് ലഭിക്കും വിധം ആര്‍പിഎസുകള്‍ മുഖേന ബില്ലുകള്‍ അപ് ലോഡ് ചെയ്യാം.
നിലവില്‍ ഓരോ കിലോ റബറിനും 19 രൂപ സബ്‌സിഡി ലഭിക്കും.
കേരളത്തിലെ കര്‍ഷകരില്‍ 30 ശതമാനം മാത്രമാണ് ഷീറ്റ് തയാറാക്കുന്നത്. 55 ശതമാനം കര്‍ഷകരും ലാറ്റക്‌സായി റബര്‍ വില്‍ക്കുകയാണ്.
15 ശതമാനം കര്‍ഷകര്‍ കപ്പ് ലംബായി റബര്‍ വില്‍ക്കുന്നു.
ലാറ്റക്‌സ് വില്‍ക്കുന്നവര്‍ക്ക് വിലസ്ഥിരതാ പദ്ധതിയില്‍നിന്ന് കാര്യമായ സാമ്പത്തിക നേട്ടമില്ലെന്നും കര്‍ഷകര്‍ പറയുന്നു
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us