/sathyam/media/media_files/2026/01/04/1001535572-2026-01-04-14-09-58.jpg)
കോട്ടയം : ഹോട്ടല്‍ വ്യവസായം ലാഭകരമല്ല, സമീപകാലത്ത് 18 ഹോട്ടലുകള്‍ ജില്ലയില്‍ അടച്ചു പൂട്ടി. ചെറുകിട ഹോട്ടലുകളാണ് ഇത്തരത്തില്‍ അടച്ചു പൂട്ടുന്നത്.
നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം തൊഴിലാളികുടെ കൂലി, ഹോട്ടല്‍ വാടക, എന്നിവ ചെറുകിട ഹോട്ടലുകള്‍ക്കു താങ്ങാനാവുന്നില്ല.
കൊമേഴ്‌സ്യല്‍ എല്‍പി.ജി വില ഒറ്റയടിയ്ക്ക് 111 രൂപയാണ് കൂട്ടിയത്.ഒരു വര്‍ഷത്തിനുള്ളില്‍ ഒരു തവണ കുറച്ചപ്പോള്‍ നാലു തവണ വര്‍ദ്ധിപ്പിച്ചു.
വെളിച്ചെണ്ണ വില 400 - 450 ലും മറ്റ് എണ്ണകള്‍ക്ക് 300 രൂപ വരെയെത്തി. ഉഴുന്ന്, പയര്‍, പരിപ്പ് , അരിവില കൂടി. പച്ചക്കറി വിലയിലും വന്‍തോതില്‍ വര്‍ദ്ധനവുണ്ടായി.
കിലോയ്ക്ക് 60 രൂപയില്‍ മുകളിലാണ് ഭൂരിഭാഗത്തിനും വില. ഇറച്ചിക്കോഴിക്ക് 160 രൂപയ്ക്കു മുകളിലാണ് വില. ബീഫ് വില 460 രൂപവരെ എത്തി. മീനും വില ഉയര്‍ന്നു. മുട്ടയ്ക്കു എട്ടു രൂപവരെ എത്തി.
തൊഴിലാളികള്‍ക്കും ഒരു ദിവസം ഏറ്റവും കുറഞ്ഞത് 1000 രൂപ നല്‍കേണ്ടിവരും. കൂടുതലും അന്യസംസ്ഥാനത്ത് നിന്നുള്ളവരാണ് തൊഴിലാളികള്‍. 1000-1500 രൂപയാണ് ദിവസക്കൂലി.
മലയാളിയെങ്കില്‍ തുക കൂടും. വാടകകെട്ടിടത്തിലാണെങ്കില്‍ ഉയര്‍ന്ന വാടക നല്‍കണം.
ഇതോടൊപ്പം വൈദ്യുതി ചാര്‍ജും മറ്റു പിരിവുകളും. എല്ലാം കൂടി കണക്കു കൂട്ടിയാല്‍ വരവിനേക്കള്‍ കൂടുതല്‍ ചെലവാണ്.
ഭക്ഷണങ്ങള്‍ക്കു വില കൂട്ടി നഷ്ടം നികത്താനും സാധിക്കില്ല. ഇതോടെ പലരും ഹോട്ടല്‍ നടത്തുന്നത് അവസാനിപ്പിച്ചു മറ്റു മേഖലയിലേക്കു ചേക്കേറുകയാണെന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ പറയുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us