നിയമസഭയിലേക്ക് കോട്ടയത്തെ സീറ്റുറപ്പിക്കാൻ തയാറെടുത്ത് മുന്നണികള്‍. ഏറ്റുമാനൂര്‍, ചങ്ങനാശേരി സീറ്റുകള്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍. എല്‍ഡിഎഫിലും നിലവിലെ സിറ്റിങ് സീറ്റുകളില്‍ പലരും തുടര്‍ന്നേക്കും. പ്രാദേശിക തലത്തില്‍ പ്രാഥമികചര്‍ച്ചകളുമായി എന്‍.ഡി.എ

ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി സീറ്റുകള്‍ കേരള കോണ്‍ഗ്രസില്‍ നിന്ന് ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസില്‍ പൊതു വികാരമുണ്ട്.

New Update
election

കോട്ടയം: കോട്ടയത്ത് നിയമസഭാ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങളുമായി മുന്നണികള്‍. സ്ഥാനാര്‍ഥി നിര്‍ണയം സംബന്ധിച്ചുള്ള പ്രാഥമിക ചര്‍ച്ചകളിലേക്ക് വൈാകതെ തന്നെ മുന്നണികള്‍ കടക്കും.

Advertisment

നിലവില്‍ എല്‍.ഡി.എഫിന് അഞ്ച് എം.എല്‍.എമാരു യു.ഡി.എഫിന് നാലുപേരുമാണുള്ളത്.

ഇക്കുറി വിജയത്തില്‍ കുറഞ്ഞൊന്നും മൂന്നു മുന്നണികളും പ്രതീക്ഷിക്കുന്നില്ല. കോട്ടയം ജില്ല പടിക്കുക എന്നത് എല്‍.ഡി.എഫിനും ജീവന്‍ മരണ പോരാട്ടമാണെങ്കില്‍ ഒരു സീറ്റെങ്കിലും പിടിക്കാമെന്നു എന്‍.ഡി.എയും കരുതുന്നു.

 ഇനി സീറ്റുകിട്ടിയില്ലെങ്കില്‍ രണ്ടാം സ്ഥാനത്ത് എങ്കിലും എത്തണമെന്നാണ് എന്‍.ഡി.എയിലെ ചര്‍ച്ചകള്‍.

എല്‍ഡിഎഫിലും നിലവിലെ സിറ്റിങ് സീറ്റുകളില്‍ പലരും തുടര്‍ന്നേക്കും. വൈക്കത്ത് സി.കെ. ആശയെ മൂന്നാമൂഴത്തിന് വീണ്ടും പരിഗണിക്കണോ വേണ്ടയോ എന്നത് ചര്‍ച്ചയാണ്. ഏറ്റുമാനൂരില്‍ മന്ത്രി വി.എന്‍. വാസവന്‍ മത്സരരംഗത്തുണ്ടാകും.

രാജ്യസഭാംഗമായ ജോസ് കെ.മാണി പാലായില്‍ മത്സരിക്കുമോയെന്നതാണു ഏവരും ഉറ്റുനോക്കുന്നത്.  പാലായില്‍ താന്‍ തന്നെ മത്സരിക്കുമെന്നു ജോസ് കെ മാണി പലപ്പോഴായി സൂചന നല്‍കിയിരന്നു

. കാഞ്ഞിരപ്പള്ളിയില്‍ ഡോ. എന്‍. ജയരാജ്, പൂഞ്ഞാറില്‍ സെബാസ്റ്റിയന്‍ കുളത്തുങ്കല്‍, ചങ്ങനാശ്ശേരിയില്‍ ജോബ് മൈക്കിള്‍, എന്നിവര്‍ക്ക് വീണ്ടും അവസരം ലഭിച്ചേക്കും.

 കോട്ടയത്ത് കെ അനില്‍ കുമാറും മത്സരിച്ചേക്കും. പുതുപ്പള്ളിയിൽ ജെയ്ക് സി തോമസ്, റെജി സഖറിയ എന്നീ പേരുകളാണ് പരിഗണിക്കുന്നത്

Advertisment