മന്നം സമാധിയിലെ പുഷ്പാര്‍ച്ചന വിവാദം കടുക്കുന്നു. ജി. സുകുമാരന്‍ നായര്‍ക്കെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍. സി.വി ആനന്ദബോസിന് പുഷ്പാര്‍ച്ച നടത്താന്‍ സുകുമാരന്‍ നായര്‍ അനുമതി നല്‍കിയിരുന്നില്ലെന്നു എന്‍എസ്എസ് കോളജുകളുടെ മുന്‍ മാനേജരായ എം.ആര്‍ ഉണ്ണി

ഇതോടൊപ്പം ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെ പിന്തുണച്ച് ഡല്‍ഹി എന്‍.എസ്.എസ്. നിരവധി പ്രമുഖര്‍ക്ക് സുകുമാരന്‍ നായരില്‍ നിന്ന് അവഗണന ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ഡല്‍ഹിയിലെ എന്‍എസ്എസ് നേതാക്കള്‍ ആരോപിക്കുന്നു.

New Update
SUKUMARAN NAIR

കോട്ടയം: ബംഗാള്‍ ഗവര്‍ണറായി ചുമതലയേല്‍ക്കും മുമ്പ് തന്നെ മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്താന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന ജി. സുകുമാരന്‍ നായര്‍ അനുവദിച്ചില്ലെന്ന സി.വി ആനന്ദബോസിന്റെ ആരോപണത്തിന് പിന്നാലെ സുകുമാരന്‍ നായര്‍ക്കെതിരെ വെളിപ്പെടുത്തലുമായി കൂടുതല്‍ പേര്‍.

Advertisment

മന്നം സമാധിയിലെ പുഷ്പാര്‍ച്ചന വിവാദത്തില്‍ ജി സുകുമാരന്‍ നായരെ തള്ളി എന്‍എസ്എസ് കോളജുകളുടെ മുന്‍ മാനേജരായ എം.ആര്‍ ഉണ്ണി രംഗത്തുവന്നിരുന്നു.

പശ്ചിമ ബംഗാള്‍ ഗവര്‍ണറായ സി വി ആനന്ദബോസിന് പുഷ്പാര്‍ച്ച നടത്താന്‍ സുകുമാരന്‍ നായര്‍ അനുമതി നല്‍കിയിരുന്നില്ല എന്നും അതുകൊണ്ടാണ് അദ്ദേഹം പുഷ്പാര്‍ച്ചന നടത്താതെ പോയത് എന്നും തന്നോട് മുന്‍ എന്‍എസ്എസ് രജിസ്ട്രാര്‍ ടി എന്‍ സുരേഷ് പറഞ്ഞിരുന്നുവെന്ന് എം ആര്‍ ഉണ്ണി പറഞ്ഞു.

ആനന്ദബോസ് പരാമര്‍ശിച്ച ദിവസം താന്‍ അവിടെ ഉണ്ടായിരുന്നുവെന്നും അതിന് സാക്ഷിയായിരുന്നുവെന്നും ഉണ്ണി വെളിപ്പെടുത്തി.

ഇതോടൊപ്പം ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിനെ പിന്തുണച്ച് ഡല്‍ഹി എന്‍.എസ്.എസ്. നിരവധി പ്രമുഖര്‍ക്ക് സുകുമാരന്‍ നായരില്‍ നിന്ന് അവഗണന ഏല്‍ക്കേണ്ടി വന്നിട്ടുണ്ടെന്ന് ഡല്‍ഹിയിലെ എന്‍എസ്എസ് നേതാക്കള്‍ ആരോപിക്കുന്നു.

 എന്‍എസ്എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായരില്‍ നിന്നും ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദ ബോസിന് ഏല്‍ക്കേണ്ടി വന്ന അവഗണനയില്‍ പ്രതിഷേധ മുയര്‍ത്തുകയാണ് ഡല്‍ഹി എന്‍എസ്എസ്.

സുകുമാരന്‍ നായര്‍ക്ക് മറ്റുള്ളവരോട് പുച്ഛമെന്ന് ഡല്‍ഹി എന്‍എസ്എസ് പ്രസിഡന്റ് എം.കെ. ജി പിള്ള പറഞ്ഞു.

 മുതിര്‍ന്ന അഭിഭാഷകന്‍ കെ.കെ വേണുഗോപാല്‍, ശശി തരൂര്‍ , സുരേഷ് ഗോപി ഉള്‍പ്പെടെയുള്ളവര്‍ക്ക് സുകുമാരന്‍ നായരില്‍ നിന്ന് അവഗണന ഏല്‍ക്കേണ്ടി വന്നിട്ടുണ്ടന്നും അദ്ദേഹം കുറ്റപ്പെടുത്തി.

 ഡല്‍ഹിയിലെ നായര്‍ സമൂഹം മന്നത്ത് പത്മനാഭന്റെ സ്മൃതിമണ്ഡപം രാജ്യ തലസ്ഥാനത്ത് ഉടന്‍ യാഥാര്‍ത്ഥ്യ മാക്കുമെന്നും എം.കെ.ജി പിള്ള വ്യക്തമാക്കി.

ഡല്‍ഹിയിലെ മന്നം ജയന്തി ഉദ്ഘാടനത്തിലാണ് ബംഗാള്‍ ഗവര്‍ണര്‍ സി വി ആനന്ദ ബോസിന് ഉണ്ടായ ദുരനുഭവം അദ്ദേഹം പങ്കുവെച്ചത്.

 ബംഗാള്‍ ഗവര്‍ണറായി ചുമതലയേല്‍ക്കുംമുമ്പ് എനിക്ക് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തണമായിരുന്നു.

അതിന് എനിക്ക് എന്‍.എസ്.എസിന്റെ ജനറല്‍ സെക്രട്ടറിയുമായി ഒരു അപ്പോയിന്മെന്റ് കിട്ടി. ഞാന്‍ അവിടെ ചെന്നു. അദ്ദേഹം എന്റെ കാറിന്റെ അടുത്ത് വന്ന് ഡോര്‍ ഒക്കെ തുറന്ന് സ്വീകരിച്ചു.

 എനിക്ക് ചായ തന്നു. എന്നോട് സംസാരിച്ചു. കാറില്‍ കയറ്റി തിരിക അയക്കുകയും ചെയ്തു. സമാധിയില്‍ പുഷ്പാര്‍ച്ചന നടത്തുന്ന കാര്യം മാത്രം ഒന്നും പറഞ്ഞില്ല.

അപ്പോള്‍ എനിക്ക് സമാധിയില്‍ പുഷ്പാര്‍ജന നടത്താന്‍ അവകാശമില്ലേ?

 ഈ നായര്‍ സമുദായത്തില്‍ പിറന്ന ഓരോരുത്തനും ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും മന്നത്താചാര്യന്റെ സമാധിയില്‍ പോയി പുഷ്പാര്‍ജനം നടത്തേണ്ടതല്ലേ?

 നമ്മുടെ അവകാശമല്ലേ? ഇത് ആര്‍ക്കെങ്കിലും ഒരാള്‍ക്ക് മാത്രം കുത്തക അവകാശമാണോ?' എന്നായിരുന്നു ആനന്ദബോസ് പറഞ്ഞത്.

അതേസമയം, എല്ലാദിവസവും രാവിലെയും വൈകിട്ടും മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് എല്ലാവര്‍ക്കും അവസരമുണ്ട്.

ഈ സമയത്ത് എത്തുന്നവര്‍ അനുമതി വാങ്ങിയാണ് പുഷ്പാര്‍ച്ചന നടത്തുന്നത്. പശ്ചിമബംഗാംള്‍  ഗവര്‍ണര്‍ സി.വി.ആനന്ദബോസ് മന്നം സമാധിയില്‍ പുഷ്പാര്‍ച്ചനയ്ക്ക് അനുമതി നിഷേധിച്ചതായി പറയുന്നതില്‍ യാതൊരു വാസ്തവുമില്ലെന്നും എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍നായര്‍ പറഞ്ഞു.

അനുവാദം വാങ്ങാനായി വാച്ചര്‍ എത്തുമ്പോള്‍ സമയമുണ്ടെങ്കില്‍ കൂടെപോവുകയോ ഉത്തരവാദിതത്തപ്പെട്ടവരെ കൂടെ അയക്കുകയോ ചെയ്ത് പുഷ്പാര്‍ച്ചനയ്ക്ക് സൗകര്യമൊരുക്കുകയാണ് ചെയ്യുന്നത്. എന്‍. എസ്.എസില്‍ എത്തിയപ്പോള്‍ സ്വീകരിക്കുകയും സന്തോഷത്തോടെ മടക്കുകയുമാണ് ചെയ്തത്.

പുഷ്പാര്‍ച്ചന നടത്തണമെന്ന് പറയുകയോ ആനന്ദബോസ് പറയുന്നതുപോലെ അനുവാദം നിഷേധിച്ചതായ ഒരു സംഭവം തന്റെ ഓര്‍മ്മയിലില്ലെന്നും ജി.സുകുമാരന്‍നായര്‍ പറഞ്ഞു.

Advertisment