/sathyam/media/media_files/2026/01/06/1001539951-2026-01-06-12-53-17.jpg)
കോട്ടയം: നിയമസഭാ തെരഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ എല്‍.ഡി.എഫിനായി പൊതുസ്വതന്ത്രരെ പരീക്ഷിക്കാന്‍ നീക്കം.
പുതുപ്പള്ളിയും എല്‍.ഡി.എഫിന്റെ സ്വപ്ന സീറ്റുകളാണ്.
പുതുപ്പള്ളിയില്‍ ഉപതെരഞ്ഞെടുപ്പ് ഉള്‍പ്പെടെ മൂന്നു തവണ മത്സരിച്ച ജെയ്ക് സി. തോമസ് ഇത്തവണ മത്സരിക്കാനുണ്ടാകില്ല.
റെജി സഖറിയായും മത്സരിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ചിട്ടില്ല.
ഇവര്‍ക്കു പകരം, മുന്‍കാലങ്ങളില്‍ മണ്ഡലത്തില്‍ പരീക്ഷിച്ചിരുന്ന പൊതുസ്വതന്ത്രരെയാണ് തേടുന്നത്. പാര്‍ട്ടിയോട് അനുഭാവം പുലര്‍ത്തുന്ന സാംസ്‌കാരിക പ്രമുഖരെ ഉള്‍പ്പെടെ നോട്ടമിടുന്നുണ്ട്.
മണ്ഡലത്തിനു പുറത്തു നിന്നുള്ളവരും പരിഗണനയിലുണ്ടെന്നാണ് വിവരം.
ചാണ്ടി ഉമ്മന്‍ പുതുപ്പള്ളിയിലും വീണ്ടും മത്സരിക്കണമെന്ന നിലപാടാണ് കോണ്‍ഗ്രസിന്. ഇവിടെ മറ്റു സ്ഥാനാര്‍ഥികളെ പരിഗണിക്കുന്നില്ല.
പുതുപ്പള്ളിയില്‍ മത്സരരംഗത്തുനിന്നു മാറിനില്‍ക്കാന്‍ തയാറെന്ന് ചാണ്ടി ഉമ്മന്‍ എംഎല്‍എ ഇന്നലെ വയനാട്ടില്‍ കോണ്‍ഗ്രസിന്റെ ലക്ഷ്യ 2026 ക്യാംപില്‍ പറഞ്ഞത് വാര്‍ത്തയായി.
സംസ്ഥാനത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ദീപ ദാസ്മുന്‍ഷിയെയാണ് ചാണ്ടി ഇക്കാര്യം അറിയിച്ചത്.
ഈ നിര്‍ദേശം കോണ്‍ഗ്രസ് തള്ളി. യുവജനങ്ങള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം വേണമെന്നാണു ക്യാംപില്‍ ചാണ്ടി ആവശ്യപ്പെട്ടത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ പുതുപ്പള്ളി മണ്ഡലത്തില്‍ കഴിഞ്ഞ തവണ ഒരു പഞ്ചായത്തില്‍ മാത്രമായിരുന്നു യു.ഡി.എഫ്. ഭരണമെങ്കില്‍ ഇത്തവണ ഒന്നൊഴികെ എല്ലായിടത്തും വിജയം കൈവരിക്കാനായി.
ഇതേ, രീതി നിലനിന്നാല്‍ വിജയമോഹത്തിനായി ഏറെ വിയര്‍പ്പൊഴുക്കേണ്ടി വരുമെന്ന് എല്‍.ഡി.എഫ്. നേതൃത്വത്തിനു ബോധ്യമുണ്ട്.
എന്‍.ഡി.എയില്‍ സ്ഥാനാര്‍ഥിയായി ബി.ജെ.പി നേതാവ് എന്‍ ഹരിക്കും സാധ്യതയേറുകയാണ്. ഇതോടൊപ്പം മറ്റു പേരുകളും ബി.ജെ.പി പരിഗണിക്കുന്നുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us