ശബരി റെയിൽ സ്വപ്നം കണ്ടു മലയോര മേഖല. തിരുവനന്തപുരത്തേക്ക് നീട്ടാനുള്ള കെആർഡിസിഎൽ ശുപാർശയിൽ പ്രതീക്ഷ വെച്ച് ജനം. മധ്യകേരളത്തിൻ്റെ വികസന കുതിപ്പിനും കരുത്തേകും

പദ്ധതിച്ചെലവ് പങ്കിടാൻ നേരത്തേതന്നെ സംസ്ഥാനം തയ്യാറാകുകയും 2021-ലെ ബജറ്റിൽ കിഫ്ബി വഴി 2,000 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു.

New Update
sabari

കോട്ടയം:  ശബരി റെയിൽപ്പാത രണ്ടാം ഘട്ടം തിരുവനന്തപുരത്തേക്ക് നീട്ടുന്നത്  യാഥാർഥ്യമായാൽ മലയോരമേഖലയ്ക്ക് വൻ നേട്ടമാകും.

Advertisment

അങ്കമാലി-എരുമേലി ശബരിപാത തിരുവനന്തപുരത്തേക്ക് നീട്ടാൻ കേരള റെയിൽ ഡിവലപ്മെന്റ് കോർപ്പറേഷൻ ലിമിറ്റഡ് (കെആർഡിസിഎൽ) ശിപാർശചെയ്തത്  കിഴക്കൻ മേഖലയിൽ വീണ്ടും പ്രതീക്ഷയുണർത്തുകയാണ്.

1997-98ലെ റെയിൽവേ ബജറ്റിൽ പ്രഖ്യാപിച്ച പദ്ധതിയാണ് ശബരി പാത. അങ്കമാലിയിൽനിന്ന്‌ എരുമേലി, പുനലൂർവഴി തിരുവനന്തപുരത്തേക്ക് 111 കിലോമീറ്റർ ദൈർഘ്യംവരുന്ന റെയിൽപ്പാത നിർമിക്കുന്നതാണ് പദ്ധതി.

ആദ്യഘട്ടത്തിൽ എരുമേലിവരെയും രണ്ടാംഘട്ടത്തിൽ പുനലൂർവരെയും മൂന്നാംഘട്ടത്തിൽ തിരുവനന്തപുരംവരെയും നീളുന്ന തരത്തിലാണിത് വിഭാവനം ചെയ്തത്.


ഇതിനായി 25 ഹെക്ടർ ഭൂമി ഏറ്റെടുക്കുകയും 264 കോടി രൂപ ചെലവഴിച്ച് അങ്കമാലിയിൽനിന്ന്‌ കാലടിവരെ ഏഴുകിലോമീറ്റർ പാളവും കാലടി സ്റ്റേഷനും പെരിയാറിനു കുറുകേ ഒരുകിലോമീറ്റർ നീളമുള്ള പാലവും നിർമിക്കുകയും ചെയ്തു. അഭിപ്രായവ്യത്യാസവും മെല്ലെപ്പോക്കുംമൂലം 2019-ൽ പദ്ധതി റെയിൽവേ മരവിപ്പിച്ചു. 


എന്നാൽ 2023-ലെ കേന്ദ്ര ബജറ്റിൽ അപ്രതീക്ഷിതമായി 100 കോടി രൂപ വകയിരുത്തിയതോടെ പദ്ധതി വീണ്ടും ശ്രദ്ധയിലേക്കുവന്നു. മൊത്തം അടങ്കൽ 3,810 കോടി രൂപയായി പുതുക്കുകയും ചെയ്തു.

പദ്ധതിച്ചെലവ് പങ്കിടാൻ നേരത്തേതന്നെ സംസ്ഥാനം തയ്യാറാകുകയും 2021-ലെ ബജറ്റിൽ കിഫ്ബി വഴി 2,000 കോടി രൂപ നീക്കിവയ്ക്കുകയും ചെയ്തിരുന്നു.

രണ്ടാംഘട്ടത്തിൽ പാത പുനലൂർവരെ നീട്ടുമെന്ന് 2021-ലെ നിയമസഭാസമ്മേളനത്തിലെ ചോദ്യോത്തരവേളയിൽ റെയിൽവേയുടെ ചുമതലയുള്ള മന്ത്രി വി. അബ്ദുറഹിമാൻ പുനലൂർ എംഎൽഎ പി.എസ്. 


സുപാലിന് ഉറപ്പുനൽകിയിരുന്നു. പാത പുനലൂർവഴി നീട്ടണമെന്നാവശ്യപ്പെട്ട് 2021 സെപ്റ്റംബറിൽ പുനലൂർ നഗരസഭ പ്രമേയം പാസാക്കി സർക്കാരിന്‌ സമർപ്പിക്കുകയും ചെയ്തിരുന്നു.


മലയോര മേലയ്ക്കു വിഴിഞ്ഞം തുറമുഖത്തേക്ക് പാത തുറക്കുന്നതോടെ പൈനാപ്പിൾ, റബ്ബർ, കുരുമുളക് തുടങ്ങിയ കാർഷികോത്പന്നങ്ങളും പ്ലൈവുഡും നേരിട്ട് തുറമുഖത്തെത്തിച്ച് കയറ്റുമതി ചെയ്യാനാകും. ഇത്‌ കർഷകർക്കും ഉത്‌പാദകർക്കും ഗുണംചെയ്യും.

തോട്ടംമേഖലയെ വിഴിഞ്ഞം തുറമുഖവുമായി ബന്ധിപ്പിക്കുന്നത് കിഴക്കൻ നഗരങ്ങളിൽ തുറമുഖ അനുബന്ധ വ്യവസായങ്ങൾ വളരാൻ വഴിയൊരുക്കുമെന്നാണ് പ്രതീക്ഷ.


പ​ദ്ധ​തിയുടെ നി​ർ​ദി​ഷ്ട ഡി.​പി.​ആ​ർ പ്ര​കാ​രം ഒ​റ്റവരി പാ​ത​യു​മാ​യി മു​ന്നോ​ട്ടു പോ​കാ​ൻ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ൽ ധാ​ര​ണയായിരുന്നു. 


വി​ക​സ​ന​ഘ​ട്ട​ത്തി​ൽ പാ​ത ഇ​ര​ട്ടി​പ്പി​ക്ക​ല്‍ പ​രി​ഗ​ണി​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വ്യക്തമാക്കിയത്. ശ​ബ​രി പ​ദ്ധ​തി ഇ​ര​ട്ട ലൈ​നി​ൽ പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കേ​ന്ദ്രം ക​ത്ത് ന​ൽ​കി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഡിസംബറിൽ ചേ​ർ​ന്ന ഉ​ന്ന​ത​ത​ല യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം.

പ​ദ്ധ​തി ര​ണ്ട് ഘ​ട്ട​മാ​യി വി​പു​ലീ​കൃ​ത​മാ​യ രീ​തി​യി​ല്‍ ന​ട​പ്പാ​ക്കും. ഇ​തി​ന് അ​നു​മ​തി ല​ഭ്യ​മാക്കാ​ന്‍ കേ​ന്ദ്ര​സ​ര്‍ക്കാ​രിനോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും ധാ​ര​ണ​യാ​യി. ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ങ്ക​മാ​ലി-​എ​രു​മേ​ലി-​നി​ല​ക്ക​ല്‍ പാ​ത പൂ​ര്‍ത്തീ​ക​രി​ക്കും. 

നി​ര്‍മാ​ണ ചെ​ല​വി​ന്‍റെ 50 ശ​ത​മാ​നം തു​ക കി​ഫ്ബി വ​ഹി​ക്കാ​മെ​ന്ന സ​ര്‍ക്കാ​ര്‍ തീ​രു​മാ​നം തു​ട​രും. ഈ ​തു​ക ക​ട​മെ​ടു​പ്പ് പ​രി​ധി​യി​ല്‍ നി​ന്ന് ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ആ​വ​ശ്യം അം​ഗീ​ക​രി​ച്ചു​കി​ട്ടാ​ന്‍ കേ​ന്ദ്ര സ​ര്‍ക്കാ​റു​മാ​യി ബ​ന്ധ​പ്പെ​ടും. ആ​ർ.​ബി.​ഐ​യു​മാ​യി ചേ​ര്‍ന്നു​ള്ള ത്രി​ക​ക്ഷി ക​രാ​ര്‍ വേ​ണ്ടെ​ന്നാ​ണ്​ നി​ല​പാ​ട്.

Advertisment