/sathyam/media/media_files/2026/01/08/img180-2026-01-08-12-49-51.jpg)
കോട്ടയം: മുസ്ലിം ലീഗ് നേതാവ് കെ.എം. ഷാജിയുടെ പ്രസംഗങ്ങൾ യു.ഡി.എഫിനെതിരെ പ്രചാരണായുധമാക്കി സി.പി.എം. യു.ഡി.എഫ് അധികാരത്തിൽ വന്നാൽ ജമാഅത്തെ ഇസ്ലാമി ആഭ്യന്തരം ഭരിക്കുമെന്നുള്ള ഇടതു നേതാക്കളുടെ പ്രതികരണങ്ങൾക്കിടയാണ് കഴിഞ്ഞ വർഷം ഒക്ടോബറിൽ കെ.എം ഷാജി കെഎംസിസി ദുബായ് ഘടകം സംഘടിപ്പിച്ച പരിപാടിയിലായിൽ നടത്തിയ വര്‍ഗീയ പരാമര്‍ശം ചർച്ചയാക്കുന്നത്.
'യു.ഡി.എഫ് ഭരണം പിടിക്കേണ്ടത് മുസ്ലിം സമുദായത്തിന് വേണ്ടിയാകണം. എംഎല്‍എ മാരുടെയും മന്ത്രിമാരുടെയും എണ്ണം കൂട്ടുകയല്ല, സമുദായത്തിന് സ്‌കൂളുകളും കോളജുകളും വാങ്ങിയെടുക്കലാകണം ലക്ഷ്യം. നഷ്ടപ്പെട്ട ഒമ്പതര വര്‍ഷത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിക്കുമെന്നും' കെ.എം. ഷാജി ദുബായിലെ പരിപാടിയില്‍ പറഞ്ഞിരുന്നു.
ഒമ്പതര വര്‍ഷത്തിനിടയില്‍ എത്ര എയ്ഡഡ് അണ്‍ എയ്ഡഡ് എത്ര കോഴ്സുകള്‍ എത്ര ബാച്ചുകള്‍ മുസ്ലിം മാനേജ്മെന്റിന് കിട്ടി ഭരണം വേണം, പക്ഷേ ഭരിക്കുന്നത് എംഎല്‍എമാരുടേയും മന്ത്രിമാരുടേയും എണ്ണം കൂട്ടാന്‍വേണ്ടി മാത്രം ആയിരിക്കില്ല.
നഷ്ടപ്പെട്ടുപോയ ഒമ്പതര കൊല്ലത്തിന്റെ ആനുകൂല്യങ്ങള്‍ തിരിച്ചുപിടിച്ച് സമുദായത്തിന് കൊടുക്കാനകണമെന്നും കെ.എം. ഷാജി പറഞ്ഞിരുന്നു.
ഇതിനു മുൻപും കെ.എം ഷാജിയുടെ ഭാഗത്തു നിന്നു ഇത്തരം സമീപനങ്ങൾ ഉണ്ടായിരുന്നു. അന്നും ലീഗ് നേതൃത്വം ഷാജിയെ തിരുത്താൻ മുതിർന്നിരുന്നില്ല. ഇതാണ് ഇപ്പോൾ യു.ഡി.എഫിന് വിനയായി മാറിയിരിക്കുന്നത്.
ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ രൂപമായ വെല്‍ഫെയര്‍ പാര്‍ട്ടിയുമായുള്ള യുഡിഎഫ് സഹകരണം ചർച്ചയാകുന്നതിനിടെയാണ് സിപിഎം സൈബറിടം ഷാജിയുടെ പ്രസംഗങ്ങൾ പ്രചരിപ്പിക്കുന്നത്.
ഷാജിയുടെ പ്രസംഗങ്ങൾ യുഡിഎഫിന് വലിയ തിരിച്ചടിയാണ് ഉണ്ടാക്കുന്നത്. ബിജെപിയും ഈ പ്രസംഗങ്ങൾ ഉയർത്തിക്കാട്ടുന്നുണ്ട്.
വെള്ളാപ്പള്ളി നടേശൻ അടക്കമുള്ളവര്‍ വിമര്‍ശനം ഉന്നയിച്ചത് കോളജുകളുടെയും സ്‌കൂളുകളുടെയും പേരിലാണ്. പിന്നാലെ കോൺഗ്രസും ലീഗും വെള്ളാപ്പള്ളിയെ വിമർശിച്ചു രംഗത്തു വന്നിരുന്നു. ഇതിനുള്ള മറുപടി കൂടിയാണ് ഇപ്പോൾ ഷാജിയുടെ പ്രസംഗം സജീവമാക്കുന്നതിനു പിന്നിൽ.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us