/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
കോട്ടയം: കേരളാ കോണ്‍ഗ്രസുമായുള്ള സീറ്റു വിഭജനത്തില്‍ അനൗദ്യോഗിക ചര്‍ച്ചകള്‍ക്ക് തുടക്കം. കേരളാ കോണ്‍ഗ്രസില്‍ നിന്നു ചങ്ങനാശേരി, ഏറ്റുമാനൂര്‍ സീറ്റുകള്‍ ഏറ്റെടുക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്.
കഴിഞ്ഞ തവണ മത്സരിച്ച പത്ത് സീറ്റുകള്‍ ഇത്തവണയും വേണമെന്നതാണ് കേരള കോണ്‍ഗ്രസിന്റെ ആവശ്യമെന്നു ജോസഫ് പ്രഖ്യാപിച്ചു കഴിഞ്ഞു.
കഴിഞ്ഞ തവണ രണ്ടു സീറ്റില്‍ മാത്രമാണ് കേരളാ കോണ്‍ഗ്രസിന് വിജയിക്കാനായത്. കടുത്തുരുത്തിയിലും തൊടുപുഴയിലുമയിരുന്നു വിജയം.
ഇത്തവണ എട്ടു സീറ്റില്‍ കൂടുതല്‍ നല്‍കാനാകില്ലെന്ന നിലപാടാണ് കോണ്‍ഗ്രസ് നേതൃത്വത്തിനുള്ളത്. കോണ്‍ഗ്രസ് തീരുമാനം ജോസഫ് ഗ്രുപ്പിനെ ഔദ്യോഗികമായി അറിയിച്ചിട്ടില്ലെങ്കിലും കോണ്‍ഗ്രസിലെ മധ്യനിര നേതാക്കള്‍ ഈ നിര്‍ദേശം ജോസഫ് ഗ്രൂപ്പ് നേതാക്കളുമായി ധരിപ്പിച്ചുവെന്നാണ് അറിയുന്നത്.
കോട്ടയം പാര്‍ലമെന്റ് സീറ്റ് ജോസഫ് ഗ്രൂപ്പിന് വിട്ടു നല്‍കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലയില്‍ ജോസഫ് ഗ്രുപ്പ് മത്സരിച്ച രണ്ടു സീറ്റുകള്‍ കോണ്‍ഗ്രസ് ഏറ്റെടുക്കുമെന്ന് നേരത്തെ അറിയിച്ചിരുന്നുവെന്നാണ് നേതാക്കള്‍ പറയുന്നത്. ഏറ്റുമാനൂര്‍,ചങ്ങനാശേരി സീറ്റുകള്‍ തിരികെ പിടിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന.
എന്നാല്‍, സീറ്റുകള്‍ വിട്ടുനല്‍കില്ലെന്ന നിലപാടാണ് ജോസഫ് ഗ്രൂപ്പ്. പല മണ്ഡലങ്ങളിലും സ്ഥാനാര്‍ഥികളാക്കാൻ മുൻകൂട്ടി ഓരോ അവതാരങ്ങളെ ജോസഫ് ഗ്രൂപ്പ് അവതരിപ്പിച്ചിട്ടുണ്ട്. ഇതു കോണ്‍ഗ്രസിനു തലവേദനയുണ്ടാക്കുന്നു.
തദ്ദേശ തെരഞ്ഞെടുപ്പിലും ജോസഫ് ഗ്രൂപ്പ് സമാന നിലപാട് സ്വീകരിച്ചിരുന്നു. യു.ഡി.എഫില്‍ കൂടിയാലോചനകള്‍ നടത്തുന്നതിനു മുന്‍പു തന്നെ മണ്ഡലത്തില്‍ സജീവമാക്കും. സീറ്റിന് കൂടുതല്‍ അവകാശവാദം ഉന്നയിക്കാന്‍ ഇതു ഗുണം ചെയ്യുമെന്നാണ് ജോസഫ് ഗ്രൂപ്പ് കരുതുന്നു.
അതേസമയം, സീറ്റുകള്‍ ഏറ്റെടുക്കണമെന്ന നിലപാടില്‍ നിന്നു പിന്നോട്ടില്ലെന്ന നിലപാടിലാണ് കോണ്‍ഗ്രസ്. ജോസഫ് ഗ്രൂപ്പ് നേതാക്കള്‍ മാത്രമുള്ള പാര്‍ട്ടിയാണെന്നും കോണ്‍ഗ്രസ് നേതാക്കള്‍ ഓര്‍മ്മപ്പെടുത്തുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us