/sathyam/media/media_files/2026/01/09/1521494-untitled-1-recovered-recovered-recovered-recovered-recovered-2026-01-09-11-28-39.webp)
കോട്ടയം: തെരഞ്ഞെടുപ്പ് അടുത്തതോടെ കേരളത്തിലെ ക്രൈസ്തവ സമൂഹത്തിന്റെ പിന്നാക്കാ വസ്ഥയെക്കുറിച്ച് പഠിച്ച് സമര്‍പ്പിച്ച ജസ്റ്റീസ് ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന ആവശ്യം ശക്തമാകുന്നു.
കമ്മിഷന്‍ സമര്‍പ്പിച്ച 284 ശിപാര്‍ശകളും 45 ഉപശിപാര്‍ശകളും സംസ്ഥാന സര്‍ക്കാര്‍ പരിഗണിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞിരുന്നു.
സര്‍ക്കാരിന്റെ 17 വകുപ്പുകള്‍ ഈ ശിപാര്‍ശകള്‍ നടപ്പിലാക്കി. 220 ശിപാര്‍ശകളിലും ഉപശിപാര്‍ശകളിലും നടപടികള്‍ പൂര്‍ത്തിയാക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു.
എന്നാല്‍, ഈ ശിപാര്‍ശകള്‍ എന്താണെന്നോ എപ്പോള്‍ നടപ്പാക്കിയെന്നോ ക്രൈസ്തവര്‍ക്ക് അറിയില്ലെന്നതാണ് കൗതുകം.
വിഷയത്തില്‍ സര്‍ക്കാര്‍ രാഷ്ട്രീയം കളിക്കുകയാണെന്നും ക്രൈസ്തവ സംഘടനകള്‍ ആരോപണം ഉന്നയിക്കുന്നു. ഇതേ വിമര്‍ശനം ഇന്നു ദീപിക ദിനപത്രത്തിലെ മുഖപ്രസംഗയത്തിലും വന്നു.
ഒരു ക്രിസ്ത്യാനി പോലും അറിയാതെ ജെബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് നടപ്പാക്കിയത്രേ, എക്കോ സിനിമയിലെ നീരക്ഷണം കൊള്ളാം.
ചിലപ്പോള്‍ സംരക്ഷണവും നിയന്ത്രണവും ഒരുപോലെ തോന്നും. കഴിഞ്ഞി തെരഞ്ഞെടുപ്പിന് മുന്‍പാണ് ക്രൈസ്തവരെ സംരക്ഷിക്കാന്‍ എന്ന മട്ടില്‍ കമ്മീഷനെ വെച്ചത്.
പക്ഷേ, റിപ്പോര്‍ട്ട് പോലും പൂര്‍ണമായി പുറത്തു വിടാന്‍ സര്‍ക്കാര്‍ തയാറായില്ല. ശിപാര്‍ശകള്‍ നടപ്പാക്കി എന്നു മുഖ്യമന്ത്രി പറയുന്നത് തെറ്റാണെന്നും ദീപികയിലെ മുഖപ്രസംഗം പറയുന്നു.
റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും കമ്മീഷന്‍ ശിപാര്‍ശകളില്‍മേലുള്ള നടപടികളില്‍ ക്രൈസ്തവ വിഭാഗങ്ങളുടെ ഔദ്യോഗിക പ്രതിനിധികളുമായി ചര്‍ച്ച നടത്തി തീരുമാനമെടുക്കണമെന്നും ക്രൈസ്തവ സമൂഹം നിരന്തരം ആവശ്യപ്പെട്ടുകൊണ്ടിരിക്കുകയാണ്.
ക്രിസ്ത്യന്‍ ന്യൂനപക്ഷങ്ങളുടെ വിദ്യാഭ്യാസ സാമ്പത്തിക പിന്നാക്കാവസ്ഥ, ക്ഷേമം എന്നിവ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാനായി 2020- നവംബര്‍ അഞ്ചിനാണ് ജെ.ബി. കോശി കമ്മിഷനെ നിയമിച്ച് ഉത്തരവായത്. 2023 മേയ് 23-ന് കമ്മീഷന്‍ സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു
വിവിധ സഭാ വിഭാഗങ്ങള്‍ ന്യായമായി ഉയര്‍ത്തിയ ഈ ആവശ്യങ്ങള്‍ സര്‍ക്കാര്‍ ഇനിയും പരിഗണിച്ചിട്ടില്ല. ഈ അടുത്ത നാളുകളില്‍ സംഘടിപ്പിക്കപ്പെട്ട ചര്‍ച്ചയില്‍ ക്രൈസ്തവ പ്രതിനിധികളെ ഉള്‍പ്പെടുത്തിയിരുന്നെങ്കിലും സര്‍ക്കാര്‍ നടപ്പാക്കിയതായി അവകാശപ്പെടുന്ന ശിപാര്‍ശകളെക്കുറിച്ചും നടപടികളെക്കുറിച്ചും ക്രൈസ്തവ സമൂഹം അജ്ഞരാണ്.
ശിപാര്‍ശകള്‍ നടപ്പാക്കിയതിന്റെ അനുഭവം ക്രൈസ്തവ സമൂഹത്തിലുണ്ടായിട്ടില്ലെന്നും കെസിബിസിയും വ്യക്തമാക്കിയിരുന്നു. തെരഞ്ഞെടുപ്പില്‍ ക്രൈസ്തവരെ ഒപ്പം നിര്‍ത്താന്‍ സര്‍ക്കാകരിന്റെ ഗിമിക്കായിരുന്നു ജെ.ബി കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് എന്നു കത്തോലിക്കാ കോണ്‍ഗ്രസ് ഭാരവാഹികളും ആരോപിക്കുന്നു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us