/sathyam/media/media_files/2026/01/12/1001554168-2026-01-12-11-59-03.jpg)
കോട്ടയം: കാഞ്ഞിരപ്പള്ളിയിൽ തനിച്ചു താമസിച്ചിരുന്ന, സ്ത്രീയെ സ്വന്തം വീട്ടിൽ കൊലപ്പെടുത്തിയ നിലയിലും, യുവാവിനെ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തിയ സംഭവത്തിൽ യുവാവിനെ തിരിച്ചറിഞ്ഞു. കോട്ടയം ആലുംമൂട് സ്വദേശി ജോബാണ് മരിച്ചത്.
ഇടുക്കി കല്ലാർ മോർ ക്കോലിൽ ഷേർളി മാത്യു (ഷെറിൻ, 45) ആണ് കഴുത്തറുത്ത നിലയിൽ കണ്ടെത്തിയത്.
ഷെറിൻ ഏറെക്കാലമായി ചങ്ങനാശേരി തുരുത്തിയിലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് കാഞ്ഞിരപ്പള്ളിയിലേക്ക് താമസം മാറുകയായിരുന്നു.
ഇന്നലെ രാത്രി ഒൻപതോടെ കാഞ്ഞിരപ്പള്ളി കൂവപ്പള്ളി കുളപ്പുറത്താണ് സംഭവം. വീട്ടമ്മയെ ഫോണിൽ ലഭിക്കാതെ വന്നതോടെ സുഹൃത്ത് നടത്തിയ അന്വേഷണത്തിലാണ് ഇവരെ കിടപ്പുമുറിയിലെ കട്ടിലിനോട് ചേർന്ന് കഴുത്തറത്ത നിലയിലും, യുവാവിനെ സ്റ്റെയർകേസിൽ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തിയത്.
ഒരു വർഷം പോലുമായില്ല ഷേർളി ഇവിടെ വീട് വാങ്ങി താമസം ആരംഭിച്ചിട്ടെന്നു നാട്ടുകാർ പറയുന്നു.
സമീപവാസികളുമായി അടുപ്പമില്ലാത്തതിനാലും ഇവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ലെന്ന് പോലീസ് പറഞ്ഞു.
വീട് പോലീസ് സീൽ ചെയ്തു. സയന്റഫിക് വിദഗ്ദർ എത്തിയ ശേഷം ഇന്നു വീട് തുറന്ന് പരിശോധന നടത്തും. മൃതദേങ്ങൾ ഇന്നു പോസ്റ്റ്മോർട്ടം നടത്തും.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us