രാഹുൽ മാങ്കൂട്ടത്തിലിന് വേണ്ടി പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാന. നേർച്ച നടത്തിയത് യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി. രാഹുലിന്‍റെ പ്രതിസന്ധി സമയം മാറാനെന്നു വിശദീകരണം

മൂന്നാമത്തെ ബലാത്സംഗക്കേസില്‍ ഇന്നലെ പുലർച്ചെയാണ് രാഹുലിനെ അറസ്റ്റ് ചെയ്ത് 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തത്

New Update
1001554261

കോട്ടയം: ബലാത്സംഗ കേസിൽ റിമാൻഡിലായ പാലക്കാട് എംഎല്‍എ രാഹുൽ മാങ്കൂട്ടത്തിലിനായി 

Advertisment

പുതുപ്പള്ളി പള്ളിയിൽ മൂന്നിന്മേൽ കുർബാന. യൂത്ത് കോൺഗ്രസ് പത്തനംതിട്ട ജില്ലാ ജനറൽ സെക്രട്ടറി റെജോ വള്ളംകുളം ആണ് നേർച്ച നടത്തിയത്.

രാഹുലിന്‍റെ പ്രതിസന്ധി സമയം മാറാനാണ് പ്രാർത്ഥനയുമെന്നാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിന്‍റെ വിശദീകരണം. രാഷ്ട്രീയപരമായിട്ടല്ലെന്നും വ്യക്തപരിമായാണ് ഈ പൂജകൾ ചെയ്തതെന്നും യൂത്ത് കോൺഗ്രസ് നേതാവ് വിശദീകരിക്കുന്നത്.

മൂന്നാം ബലാത്സം​ഗ കേസിൽ ഇന്നലെ പുലർച്ചെയാണ് രാഹുൽ അറസ്റ്റിലായത്. സാമ്പത്തിക ചൂഷണം ഉൾപ്പടെ ഗുരുതരമായ ആരോപണങ്ങളാണ് മൂന്നാം പരാതിയിലും ഉള്ളത്.

ഇതിനിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ അതിജീവിതയെ ഭീഷണിപ്പെടുത്തുന്ന സന്ദേശങ്ങൾ പുറത്ത് വന്നിരുന്നു. തനിക്കെതിരെ നിന്നവർക്കും കുടുംബത്തിനുമെതിരെ അതേ നാണയത്തിൽ തിരിച്ചുകൊടുക്കുമെന്നും പേടിപ്പിക്കാൻ നീയെന്നല്ല ലോകത്ത് ഒരു മനുഷ്യനും നോക്കേണ്ടെന്നും രാഹുൽ മാങ്കൂട്ടത്തിൽ ചാറ്റിൽ ഭീഷണിപ്പെടുത്തുന്നുണ്ട്.

Advertisment