വാകത്താനം പടിയിറക്കടവിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. മരിച്ചത് പള്ളം സ്വദേശി. പാടത്തോട് ചേർന്ന ഷെഡിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു

നാട്ടുകാരാണ് മൃതദേഹം കാണുന്നത്

New Update
1001556656

കോട്ടയം: വാകത്താനം പടിയിറക്കടവിൽ യുവാവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

Advertisment

 പള്ളം സ്വദേശി വിപിൻ ചന്ദ്രൻ എന്നയാളാണ് മരിച്ച നിലയിൽ കണ്ടെത്തിയതെന്നാണ് പ്രാഥമിക വിവരം.

 പടിയിറക്കടവിലെ പാടശേഖരത്തോട് ചേർന്ന ഭാഗത്തുള്ള ഷെഡിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാരാണ് മൃതദേഹം കാണുന്നത്.

തുടർന്ന് പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. വാകത്താനം പോലീസ് സ്ഥലത്ത് എത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റും.

Advertisment