മകരവിളക്കിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ശബരിമല പാതകളിൽ തീര്‍ഥാടകര്‍ നിറഞ്ഞു തുടങ്ങി. കിട്ടുന്ന ഇടങ്ങളില്‍ പര്‍ണശാല കെട്ടിയും വിരിവച്ചുമാണ് മകരവിളക്ക് വരെ തീര്‍ഥാടകര്‍ വനമേഖലയോട് ചേർന്ന ഭാഗങ്ങളിൽ തങ്ങുന്നത്. പുല്ലുമേട് വഴി കടന്നു വരുന്ന തീര്‍ഥാടകരുടേയും എണ്ണംകൂടി

പാണ്ടിത്താവളം അടക്കം വനമേഖലയോട് ചേര്‍ന്ന പ്രദേശത്തൊക്കെ തീര്‍ഥാടകര്‍ തമ്പടിച്ചു കഴിഞ്ഞു

New Update
1001556616

കോട്ടയം: മകരവിളക്കിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ ശബരിമല പാതകളിൽ തീര്‍ഥാടകര്‍ നിറഞ്ഞു തുടങ്ങി.

Advertisment

കിട്ടുന്ന ഇടങ്ങളില്‍ പര്‍ണശാല കെട്ടിയും വിരിവച്ചുമാണ് മകരവിളക്ക് വരെ തീര്‍ഥാടകര്‍ വനമേഖലയോട് ചേർന്ന ഭാഗങ്ങളിൽ തങ്ങുന്നത്. 

പുല്ലുമേട് വഴി കടന്നു വരുന്ന തീര്‍ഥാടകരുടേയും എണ്ണംകൂടിയിട്ടുണ്ട്. പാണ്ടിത്താവളത്തില്‍ തമ്പടിച്ചവരില്‍ കുറേയേറെപ്പേര്‍ മകരവിളക്ക് കാണാനായി പുല്ലുമേട്ടിലേക്ക് കയറും.

 വര്‍ഷങ്ങളായി തമ്പടിച്ച് മകരവിളക്ക് കാണുന്നവരാണ് ഏറെയും.

ഏറ്റവും കൂടുതൽ ആളുകൾ എത്തുന്ന പുല്ലുമേട്,പാഞ്ചാലിമേട്, പരുന്തുംപാറ എന്നിവിടങ്ങളിൽ നിയന്ത്രണങ്ങൾ കടുപ്പിച്ചിട്ടുണ്ട്. 

തിരക്കുനിയന്ത്രണത്തിന്റെ ഭാഗമായി എരുമേലി കാനനപാത (കോയിക്കൽകാവ്) വഴിയുളള ഭക്തജനങ്ങളുടെ സഞ്ചാരം ഇന്ന് ഉച്ചയ്ക്ക് 12 മണിവരെയും, അഴുതക്കടവ്, കുഴിമാവ് വഴിയുളള സഞ്ചാരം വൈകിട്ട് മൂന്നു

 മണിവരെയും, മുക്കുഴി വഴിയുളള സഞ്ചാരം വൈകിട്ട് അഞ്ചു മണിവരെയും നിജപ്പെടുത്തിയിട്ടുളളതും, തുടർന്ന് മേൽപ്പറഞ്ഞ സമയങ്ങൾക്ക് ശേഷം ഈ സ്ഥലങ്ങളിലൂടെയുളള എല്ലാ സഞ്ചാരങ്ങളും നിരോധിക്കയും ചെയ്തിട്ടുണ്ട്.

സന്നിധാനത്ത് തമ്പടിക്കുന്ന തീര്‍ഥാടകരെക്കൂടി കണക്കിലെടുത്താണ് ഓണ്‍ലൈന്‍ ബുക്കിങ് കുറച്ചിരുന്നു.

പാണ്ടിത്താവളം അടക്കം വനമേഖലയോട് ചേര്‍ന്ന പ്രദേശത്തൊക്കെ തീര്‍ഥാടകര്‍ തമ്പടിച്ചു കഴിഞ്ഞു.

മലയാളികളും മറ്റ് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരടക്കം മഞ്ഞും വെയിലുമേറ്റ് മകരവിളക്ക് കാത്തിരിക്കുകയാണ്. 

വനമേഖലയില്‍ വന്യമൃഗശല്യം അടക്കം ഒഴിവാക്കാനായി ബോര്‍ഡ് ലൈറ്റുകളടക്കം ക്രമീകരിച്ചു.

തീപിടിത്ത ഭീഷണിയുള്ളതിനാല്‍ അടുപ്പുകൂട്ടി പാചകം ചെയ്യുന്നത് വിലക്കിയിട്ടുണ്ട്. പകരം എല്ലാ സ്ഥലത്തും അന്നദാനം നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.

Advertisment