New Update
/sathyam/media/media_files/2026/01/13/jose-k-mani-2026-01-13-16-46-50.png)
കോട്ടയം: കേരള കോൺഗ്രസ് മാണി വിഭാഗം മുന്നണി മാറ്റത്തിന് തയ്യാറെടുക്കുന്നുവെന്ന വാർത്തകള്‍ തള്ളി ജോസ് കെ മാണി. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് ഇടതുമുന്നണിക്കൊപ്പമെന്ന് പലവട്ടം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുള്ളതാണ്.
Advertisment
വിദേശത്ത് ആയതിനാൽ ഇന്നലത്തെ സമരത്തിൽ പങ്കെടുക്കാനാകില്ലെന്ന വിവരം മുന്നണി നേതാക്കളെ അറിയിച്ചിരുന്നു. പാർട്ടിയുടെ രാഷ്ട്രീയ നിലപാട് സംബന്ധിച്ച് നടക്കുന്ന ചർച്ചകൾക്ക് പാർട്ടിയുമായി യാതൊരു ബന്ധവുമില്ല.
കേരള കോൺഗ്രസ് ഒറ്റക്കെട്ടായി മുന്നോട്ടു പോകുമെന്നും ജോസ് കെ മാണി ഫേസ്ബുക് പോസ്റ്റിൽ പ്രതികരിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us