/sathyam/media/media_files/2025/11/07/congress-2025-11-07-21-58-19.png)
കോട്ടയം : കേരളാ കോൺഗ്രസിനോട് വിട്ടുവീഴ്ച വേണ്ട, നിയമസഭ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് കഴിഞ്ഞ തവണ മത്സരിച്ച ഏറ്റുമാനൂർ, ചങ്ങനാശേരി സീറ്റുകൾ ഏറ്റെടുത്ത് മത്സരിക്കണമെന്ന ആവശ്യത്തിൽ ഉറച്ച് കോൺഗ്രസ്.
രണ്ടു സീറ്റിലും സ്ഥാനാർഥികളെ കണ്ടെത്താൻ ജോസഫ് ഗ്രൂപ്പിൻ്റെ നീക്കം കോൺഗ്രസിനെ ചൊടിപ്പിക്കുന്നുണ്ട്.
കേരള കോൺഗ്രസിന് കാര്യമായ ശക്തിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സീറ്റ് ഏറ്റെടുക്കാൻ കോൺഗ്രസിന് പ്രേരണ. കഴിഞ്ഞ തവണ ജില്ലയിൽ മത്സരിച്ച ഒരു സീറ്റിൽ മാത്രമാണ് ജോസഫ് ഗ്രൂപ്പ് വിജയിച്ചത്.
ഒരു അനുനയമെന്ന സൂചന നൽകി കഴിഞ്ഞ തവണ കോൺഗ്രസ് പരാജയപ്പെട്ട കാഞ്ഞിരപ്പള്ളി, പൂഞ്ഞാർ സീറ്റുകളുമായി വച്ചുമാറാനുള്ള താത്പര്യവുമുണ്ട്.
എന്നാൽ കോട്ടയം പാർലമെന്റ് സീറ്റ് കൊടുത്ത പശ്ചാത്തലത്തിൽ കടുത്തുരുത്തി ഒഴികെ മറ്റൊരു സീറ്റും കൊടുക്കേണ്ടെന്ന നിലപാടുള്ളവരുമുണ്ട്.
കേരള കോൺഗ്രസിനെ ഒതുക്കിയാൽ മത്സരിക്കാൻ കഴിയുമെന്ന സന്തോഷത്തിൽ കുപ്പായം തയ്‌പ്പിച്ചിരിക്കുന്ന കോൺഗ്രസ് നേതാക്കളും നിരവധിയാണ്.
അതേസമയം, ഇരു സീറ്റുകളിലേക്കും കേരളാ കോൺഗ്രസും സ്ഥാനാർഥികള കണ്ടെത്താൻ ശ്രമം നടക്കുന്നുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച വി.ജെ.ലാലി മണ്ഡലത്തിൽ സജീവമാണ്.
ഏറ്റുമാനൂരിൽ ജില്ലാ പഞ്ചായത്തംഗം ജോസ്മോൻ മുണ്ടയ്ക്കൽ അടക്കം അരഡസൻ പേരുകളാണ് കേരള കോൺഗ്രസിൽ നിന്ന് ഉയർന്നു വരുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us