രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന്‌ പറയാൻ കോൺഗ്രസിന്‌ ബാധ്യതയുണ്ട്. രാജിവെച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനും കോൺ​ഗ്രസിനാവണം. രാഹുൽ മാങ്കൂട്ടത്തിൽ കാണിച്ചത്‌ സാധാരണ സംഭവമല്ല, വൈകൃതമാണ്‌. അത്തരക്കാരെ പേറിയാൽ കോൺഗ്രസും നാറും: മന്ത്രി വി എൻ വാസവൻ

ആത്മവിശ്വാസം നഷ്ടമായതിനാലാണ്‌ യുഡിഎഫ്‌, കേരള കോൺഗ്രസ്‌ എമ്മിന്‌ പിന്നാലെ നടക്കുന്നതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആരെയെങ്കിലും കിട്ടുമോയെന്ന്‌ നോക്കുകയാണ്‌ യുഡിഎഫ്‌. 

New Update
v n vasavan.jpg

കോട്ടയം: കൈപ്പത്തി ചിഹ്നത്തിൽ മത്സരിച്ച്‌ ജയിച്ച രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന്‌ പറയാൻ കോൺഗ്രസിന്‌ ബാധ്യതയുണ്ടെന്ന് മന്ത്രി വി എൻ വാസവൻ. 

Advertisment

രാജിവെച്ചില്ലെങ്കിൽ നിയമനടപടി സ്വീകരിക്കാനും കോൺ​ഗ്രസിനു സാധിക്കണം. എന്നാൽ കോൺഗ്രസ്‌ അതിന്‌ തയ്യാറാകാത്തത്‌ എന്തുകൊണ്ടാണ്‌. രാഹുൽ മാങ്കൂട്ടത്തിൽ കാണിച്ചത്‌ സാധാരണ സംഭവമല്ല, വൈകൃതമാണ്‌. അത്തരക്കാരെ പേറിയാൽ കോൺഗ്രസും നാറുമെന്നും അദ്ദേഹം പറഞ്ഞു.


ആത്മവിശ്വാസം നഷ്ടമായതിനാലാണ്‌ യുഡിഎഫ്‌, കേരള കോൺഗ്രസ്‌ എമ്മിന്‌ പിന്നാലെ നടക്കുന്നതെന്നും മന്ത്രി വി എൻ വാസവൻ പറഞ്ഞു. ആരെയെങ്കിലും കിട്ടുമോയെന്ന്‌ നോക്കുകയാണ്‌ യുഡിഎഫ്‌. 


തങ്ങൾ എൽഡിഎഫിനൊപ്പം നിൽക്കുമെന്ന്‌ കേരള കോൺഗ്രസ്‌ എം ആവർത്തിച്ച്‌ വ്യക്തമാക്കുന്നുണ്ട്‌. തിരുവനന്തപുരത്ത്‌ നടന്ന സമരത്തിൽ അവരുടെ മന്ത്രിയും ചീഫ്‌ വിപ്പും എംഎൽഎമാരും പങ്കെടുത്തിട്ടുണ്ട്‌. 

എൽഡിഎഫിന്റെ മധ്യമേഖലാ ജാഥ നയിക്കുന്നത്‌ ജോസ്‌ കെ മാണിയാണ്‌. പാർലമെന്റിൽ ബജറ്റ്‌ സമ്മേളനത്തിൽ എംപി എന്ന നിലയ്‌ക്ക്‌ പങ്കെടുക്കേണ്ട കാര്യം പറഞ്ഞിരുന്നു. 


അദ്ദേഹം ജാഥ നയിക്കില്ലെന്ന്‌ അറിയിച്ചിട്ടില്ല. പ്രചാരണം മാധ്യമങ്ങളാണ്‌ നടത്തുന്നത്‌. തദ്ദേശഭരണ തെരഞ്ഞെടുപ്പിലെ സാഹചര്യമല്ല നിയമസഭാ തെരഴെഞ്ഞടുപ്പിൽ. നേരത്തെ നടന്ന തെരഞ്ഞെടുപ്പുകൾ അത്‌ തെളിയിച്ചതാണ്‌. 110 സീറ്റോടെ എൽഡിഎഫ്‌ അധികാരത്തിൽ വരും.


ശബരിമല വിഷയം എല്ലാവർക്കും മനസിലായി. തന്ത്രി പ്രതിസ്ഥാനത്ത്‌ വന്നപ്പോൾ അദ്ദേഹത്തെ ന്യായീകരിക്കുകയാണ്‌ യുഡിഎഫും ബിജെപിയും. കോടതി നിർദേശപ്രകാരമാണ്‌ അന്വേഷണം നടക്കുന്നത്‌. 

അന്വേഷണത്തിൽ കോടതി തന്നെ തൃപ്‌തി രേഖപ്പെടുത്തി. ബാഹ്യസമ്മർദത്തിന്‌ വഴങ്ങാത്തതാണ്‌ അന്വേഷണമെന്നും പറഞ്ഞു. എന്നാൽ ഇതൊന്നും മാധ്യമങ്ങൾ വാർത്തയാക്കിയില്ല. 


കോടതിയുടെ മേൽനോട്ടത്തിൽ എസ്‌ഐടി അന്വേഷിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ സംസ്ഥാന സർക്കാരാണ്‌ അപേക്ഷ നൽകിയത്‌. 


കട്ടവനും വാങ്ങിയവനും എന്തിന്‌ സോണിയ ഗാന്ധിയെ കണ്ടുവെന്ന മുഖ്യമന്ത്രിയുടെ ചോദ്യത്തിന്‌ കോൺഗ്രസ്‌ ഉത്തരം പറയുന്നില്ല.

ഗുരുവായൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള ജീവനക്കാരുടെ നിയമനം ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോർഡിൽ നിന്ന്‌ മാറ്റി മാനേജിങ്‌ കമ്മിറ്റി നൽകിയ ഹൈക്കോടതി വിധിക്കെതിരൈ ദേവസ്വം ബോഡും സർക്കാരും അപ്പീൽ നൽകുമെന്ന്‌ മന്ത്രി പറഞ്ഞു.

Advertisment