അമൃത് ഭാരത് എക്സ്പ്രസുകള്‍ കേരളത്തിനില്ല. ഇനി പ്രതീക്ഷ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിനില്‍. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ട്രെയിന്‍ കിട്ടാതിരിക്കില്ലെന്നു യാത്രക്കാർ

തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നിവയാണ് റെയില്‍ പരിഗണിക്കുന്ന റൂട്ടുകള്‍

New Update
1001559358

കോട്ടയം: തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളില്‍ പുതിയ ട്രെയിനുകള്‍ റെയില്‍വേ അനുവദിക്കുമെന്ന പ്രതീക്ഷയുണ്ടായിരുന്നു.

Advertisment

എന്നാല്‍, ബംഗാളിനും തമിഴ്നാടിനും സമ്മാനം കിട്ടിയപ്പോള്‍ കേരളത്തിനു നിരാശയാണു ഫലം.

പുതുതായി പ്രഖ്യാപിച്ച അമൃത് ഭാരത് എക്സ്പ്രസുകള്‍ കേരളത്തിനില്ല. റെയില്‍വേ പ്രഖ്യാപിച്ച ഒന്‍പതു വണ്ടികളില്‍ മൂന്നെണ്ണം തമിഴ്നാടിനാണ്.

 മറ്റു സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള ഏഴു റൂട്ടുകള്‍ ബംഗാളിന് ലഭിച്ചു.

ഇനി പ്രതീക്ഷ വന്ദേ സ്ലീപ്പര്‍ വണ്ടിയിലാണ്. ഇതിലും നിരാശയാകുമോ ഫലം എന്ന ആശങ്കയേറെയാണ്.

നിലവില്‍ കേരളത്തില്‍ സര്‍വീസ് നടത്തുന്ന മൂന്നു വന്ദേഭാരത് എക്‌സ്പ്രസിലും ഓവര്‍ബുക്കിങ് കാരണം പലപ്പോഴും ടിക്കറ്റ് ലഭിക്കാത്ത സ്ഥിതിയാണ്.

യാത്രക്കാരുടെ എണ്ണത്തിലും വരുമാനത്തിലും വലിയൊരു പങ്ക് സംഭാവന ചെയ്യുന്ന സംസ്ഥാനമായിട്ടും ആവശ്യത്തിനു സര്‍വീസുകള്‍ ലഭിക്കാത്ത് വലിയ യാത്രാക്ലേശമാണു സൃഷ്ടിക്കുന്നത്.

എന്നാല്‍, അധികം വൈകാതെ കേരളത്തിന് വന്ദേഭാരത് സ്ലീപ്പര്‍ ലഭിക്കുമെന്ന ഉറപ്പാണ് റെയില്‍വേ അധികൃതർ നല്‍കുന്നത്.  

ഏത് റൂട്ടിലാണ് വന്ദേഭാരത് സ്ലീപ്പര്‍ വരികയെന്നത് സംബന്ധിച്ച ആശയക്കുഴപ്പം ഇതുവരെ മാറിയിട്ടില്ല.

രാജ്യത്തെ ആദ്യത്തെ വന്ദേഭാരത് സ്ലീപ്പര്‍ ട്രെയിന്‍ അസമിലെ ഗുവാഹത്തിയില്‍ നിന്ന് കൊല്‍ക്കത്തയിലേക്കാണ് സര്‍വീസ് തുടങ്ങിയത്.

ഈ വര്‍ഷം തന്നെ 12 പുതിയ ട്രെയിനുകള്‍ കൂടി രംഗത്തിറക്കുമെന്നും ഇതില്‍ രണ്ടെണ്ണം കേരളത്തിന് അനുവദിക്കുമെന്നുമാണ് സൂചന.

വന്ദേഭാരത് സ്ലീപ്പര്‍ ഓടിക്കാന്‍ പ്രധാനമായും റെയില്‍വേക്ക് മുന്നിലുള്ളത് മൂന്ന് പ്രധാന റൂട്ടുകളാണ്.

 തിരുവനന്തപുരം-ചെന്നൈ, തിരുവനന്തപുരം-ബെംഗളൂരു, തിരുവനന്തപുരം-മംഗളൂരു എന്നിവയാണ് റെയില്‍ പരിഗണിക്കുന്ന റൂട്ടുകള്‍.

ഇതില്‍ തന്നെ തിരുവനന്തപുരത്തുനിന്ന് ചെന്നൈ, തിരുവനന്തപുരം - ബംഗളുരു എന്നീ റൂട്ടുകള്‍ക്കാണ് മുന്‍ഗണന.

കേരളം, തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ രണ്ട് സംസ്ഥാനങ്ങളെ ബന്ധിപ്പിച്ചുള്ള യാത്രക്ക് കൂടുതല്‍ പ്രാമുഖ്യം നല്‍കാനും സാധ്യതയുണ്ട്.

എന്നാല്‍ തിരുവനന്തപുരം-മംഗളൂരു റൂട്ടില്‍ നിലവില്‍ ഓടുന്ന രണ്ട് വന്ദേഭാരത് എക്സ്പ്രസുകളുടെ വരുമാനം റൂട്ടിന് അനുകൂലഘടകമാണ്

Advertisment