/sathyam/media/media_files/2026/01/14/1001559455-2026-01-14-11-11-18.jpg)
കോട്ടയം: ഭക്തലക്ഷങ്ങള്‍ അയ്യപ്പസ്തുതികളോടെ ദര്‍ശനത്തിനായി കാത്തിരുന്ന ശബരിമലമകരവിളക്ക് മഹോത്സവം ഇന്ന്.
ദര്‍ശനം സാധ്യമായ ഇടങ്ങില്‍ എല്ലാം പര്‍ണശാല കെട്ടി തമ്പടിച്ചു ഭക്തര്‍. കഴിഞ്ഞ രണ്ട് ദിവസമായി ദര്‍ശനത്തിന് എത്തിയ തീര്‍ത്ഥാടകര്‍ കാത്തിരിപ്പിലാണ്.
മകരജ്യോതി ദര്‍ശനത്തിനായി തീര്‍ഥാടകര്‍ കാത്തിരിക്കുന്ന എല്ലാ സ്ഥലങ്ങളിലും വിപുലമായ സുരക്ഷാസംവിധാനങ്ങള്‍ ഒരുക്കിയിട്ടുള്ളത്.
വൈദ്യുതി എത്താത്ത സ്ഥലങ്ങളിലെല്ലാം ബദല്‍ സംവിധാനങ്ങള്‍ ഒരുക്കി വെളിച്ചം നല്‍കണം.
ജ്യോതി ദര്‍ശനത്തിനായി അയ്യപ്പന്മാര്‍ കാത്തിരിക്കുന്ന സ്ഥലങ്ങളിലും തിരുവാഭരണ ഘോഷയാത്ര കടന്നുപോകുന്ന പ്രദേശങ്ങളിലും ആരോഗ്യ വകുപ്പ് പ്രത്യേക പദ്ധതി തയാറാക്കി, ചികിത്സാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്.
ഇന്നലെ ശബരിമലയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയാത്ത വിധം അനിയന്ത്രിതമായ തിരക്ക് ഉണ്ടായതിനെ തുടര്‍ന്ന് എരുമേലിയില്‍ റോഡുകളില്‍ പലയിടത്തും അയ്യപ്പഭക്തരെ ശബരിമലയിലേക്ക് വിടാതെ പോലിസ് തടഞ്ഞിട്ടിട്ടിരുന്നു. ഇന്നും തിരക്ക് തുടരുകയാണ്.
ഇന്നല ഉച്ചയോടെ കാനനപാത അടച്ചു. ഇതോടെ റോഡ് മാര്‍ഗം വഴിയായി ശബരിമല യാത്ര. എന്നാല്‍ ഇവിടെയും പോലിസ് തടഞ്ഞിട്ടു.
രാവിലെ എരുമേലിയില്‍ തടയപ്പെട്ട ഭക്തര്‍ വൈകുന്നേരം കഴിഞ്ഞാണ് എരുമേലിയുടെ അതിര്‍ത്തി അവസാനിക്കുന്ന കണമലയില്‍ എത്തിയത്.
മണിക്കൂറുകളോളം ഭക്തരെ റോഡില്‍ വൈകിപ്പിക്കുന്നതിലേക്ക് പോലിസ് നടപടി മാറിയത് ശബരിമലയിലെ തിരക്കിന് അയവുണ്ടാകാന്‍ വേണ്ടിയായിരുന്നെന്ന് പോലിസ് പറഞ്ഞു.
തങ്ങളെ വിടുന്നില്ലങ്കില്‍ റോഡില്‍ ഒരു വാഹനവും സഞ്ചരിക്കാന്‍ അനുവദിക്കില്ലന്ന നിലപാടില്‍ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഭക്തര്‍ ഒത്തുകൂടി റോഡിലൂടെ എത്തിയ എല്ലാ വാഹനങ്ങളും തടഞ്ഞു.
ഭക്തരെ പോലിസ് തടയുമ്പോള്‍ കെഎസ്ആര്‍ടിസി ബസുകളും സ്വകാര്യ ബസുകളും ഉള്‍പ്പടെ മുഴുവന്‍ വാഹനങ്ങളും ഭക്തര്‍ തടയുകയായിരുന്നു.
ഇന്നു ഗതാഗത തിരക്ക് പരിഗണിച്ച് എരുമേലി ഗ്രാമപഞ്ചായത്ത് പരിധിയിലുള്ള അംഗന്‍വാടികള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ച് കലക്ടര്‍ ഉത്തരവായിട്ടുണ്ട്
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us