കേരളാ കോൺഗ്രസ് എം എൽഡിഎഫ് വിട്ടേക്കില്ല. വാർത്താസമ്മേളനത്തിൽ നിലപാട് വ്യക്തമാക്കും

മുന്നണി മാറ്റം സംബന്ധിച്ച പാർട്ടി നിലപാട് ചെയർമാൻ ജോസ് കെ. മാണി വാർത്താസമ്മേളനത്തിൽ അറിയിക്കും.

New Update
1001559510

കോട്ടയം: കേരളാ കോൺഗ്രസ് എം ഉടൻ എൽഡിഎഫ് വിട്ടേക്കില്ല. നേതാക്കളുമായി ജോസ് കെ. മാണി നടത്തിയ ചർച്ചയിൽ ഉടൻ മുന്നണി വിടേണ്ടന്ന ധാരണയിൽ എത്തിയതായി സൂചന.

Advertisment

മുന്നണി മാറ്റം സംബന്ധിച്ച പാർട്ടി നിലപാട് ചെയർമാൻ ജോസ് കെ. മാണി വാർത്താ സമ്മേളനത്തിൽ അറിയിക്കും. 11.30നാണ് വാർത്താസമ്മേളനം.

മന്ത്രി റോഷി അഗസ്റ്റിൻ, പ്രമോദ് നാരായണൻ ഉൾപ്പെടെയുള്ളവരാണ് എൽഡിഎഫ് വിടുന്നതിനെതിരെ രംഗത്തെത്തിയത്.

 ഒരു എംഎൽഎയടക്കം ചിലർ യുഡിഎഫിലേക്ക് മടങ്ങണമെന്ന ആവശ്യവും ഉന്നയിച്ചു.

 എന്നാൽ ഇപ്പോൾ എൽഡിഎഫ് ബന്ധം ഉപേക്ഷിച്ചാൽ അത് പാർട്ടിയുടെ വിശ്വാസ്യതയെയുൾപ്പെടെ ബാധിക്കുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് മുന്നണിയിൽ ഉറച്ചുനിൽക്കാനുള്ള നീക്കം.

എൽഡിഎഫ് തെക്കൻ മേഖലാ ജാഥയിൽ നിന്ന് ജോസ് കെ. മാണി വിട്ടുനിൽക്കുകയും മധ്യമേഖലാ ജാഥ നയിക്കാൻ ചീഫ് വിപ്പ് എൻ. ജയരാജിനോട് നിർദേശിക്കുകയും ചെയ്തെന്ന വാർത്തകൾ പുറത്തുവരികയും ചെയ്തതോടെയാണ് കേരളാ കോൺഗ്രസ് എമ്മിന്റെ മുന്നണി മാറ്റ ചർച്ചകൾ ചൂടുപിടിച്ചത്

Advertisment